കുമ്പള: (truevisionnews.com) യുവതിയെ വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് .

ഒരു യുവാവ് ഫോണിൽ വിളിച്ചും മറ്റും ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
ബന്തിയോട് അടുക്കം ശിഹാബ് സ്കൂളിനടുത്ത് ഫ്ലാറ്റിൽ താമസിക്കുന്ന ബദറുദ്ദീന്റെയും മറിയയുടെയും മകൾ റന ഫാത്തിമ(19)യെയാണ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വെളുപ്പിന് വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
#incident #woman #found #dead #her #room #Mysterious #relatives
