കൊല്ലം : www.truevisionnews.com കേരള സ്കൂൾ കലോത്സവം 2024 ജനുവരി നാലു മുതൽ എട്ടുവരെ കൊല്ലത്ത് നടക്കുകയാണ്.

കലോത്സവത്തിന്റെ ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് നൽകുന്ന ഉപഹാരങ്ങൾ പുസ്തകങ്ങളായി മൺമറഞ്ഞ കലാസാഹിത്യ സാംസ്കാരിക നായകരുടെ വീടുകളിൽ നിന്നും ഏറ്റുവാങ്ങുന്ന പുസ്തക വണ്ടി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.
ഇന്ന് രാവിലെ തുള്ളൽ കലാകാരിയായ അഞ്ചൽ വടമൺ ദേവകിയമ്മയുടെ വീട്ടിൽ വച്ച് സ്വീകരണ കമ്മിറ്റി ചെയർമാൻ പി എസ് സുപാൽ MLA ഉദ്ഘാടനം ചെയ്തു.
തുടർന്ന് തേവർ തോട്ടം സുകുമാരൻ, സംഗീത സംവിധായകൻ, കുളത്തൂപ്പുഴ രവീന്ദ്രൻ മാസ്റ്റർ, പ്രൊഫസർ വയലാ വാസുദേവൻ പിള്ള, കാമ്പിശ്ശേരി കരുണാകരൻ, എന്നിവരുടെ ഭവനങ്ങളിൽ നിന്നും മുളങ്കാടകത്ത് ഇടപ്പള്ളി സ്മാരകത്തിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
വിവിധ യോഗങ്ങളിൽ ഡെപ്യൂട്ടി കൊല്ലം മധു, ജില്ലാ പഞ്ചായത്തംഗം അനിൽകുമാർ, പഞ്ചായത്ത് അംഗം ആ നിബാബു കൊല്ലം കൗൺസിലർ വി സന്തോഷ് ജനയുഗം റസിഡന്റ് എഡിറ്റർ സുരേഷ്, ഏറം സന്തോഷ്, സ്വീകരണ എസ്കമ്മിറ്റി കൺവീനർ കെ എസ് ഷിജുകുമാർ എസ് ഹാരിസ്, പിടവൂർ രമേശ്, എൻ ബിനു, റ്റി. കിഷോർ, അഞ്ചൽ നുജൂബ് ആശ്രാമം ഓമനക്കുട്ടൻ, എം എസ് സാജൻ, അനി മുഹമ്മദ്എന്നിവർ സംസാരിച്ചു.
#KeralaSchoolArtsFestival; #book #cart #inaugurated
