സെഞ്ചൂറിയൻ: (truevisionnews.com) മഴ കാരണം വൈകിയ സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഈർപ്പമുള്ള കാലാവസ്ഥ പരിഗണിച്ച് ഇന്ത്യ പ്ലേയിങ് ഇലവനിൽ നാല് പേസർമാരെ ഉൾപ്പെടുത്തി. ആർ.അശ്വിനാണ് ഏക സ്പിന്നർ. പേസ് ബോളർ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കുർ എന്നിവരാണ് മറ്റ് പേസ് ബോളർമാർ. ദക്ഷിണാഫ്രിക്കൻ നിരയിലും നാല് പേസർമാരുണ്ട്. കഗിസോ റബാഡ, ജെറാൾഡ് കോട്സീ, മാർക്കോ ജെൻസൻ, നാന്ദ്രെ ബർഗർ എന്നിവർ.
കെ.എൽ.രാഹുൽ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി സെഞ്ചൂറിയൻ ടെസ്റ്റിനുണ്ട്. ഒരു ഫസ്റ്റ് ക്ലാസ് മൽസരത്തിൽ മാത്രമാണ് രാഹുൽ ഇതിനുമുൻപ് വിക്കറ്റ് കീപ്പറായിട്ടുള്ളത്.
ട്വന്റി20യിലും ഏകദിനത്തിലും ഇന്ത്യയ്ക്കുവേണ്ടി ഗ്ലൗ അണിഞ്ഞിട്ടുണ്ട്. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി യശസ്വി ജയ്സ്വാൾ തന്നെ ക്രീസിലെത്തി. ശുഭ്മൻ ഗിൽ മൂന്നാം നമ്പറിൽ ഇറങ്ങും.
#SouthAfrica #send #India #bat #BoxingDay #Test; #PrasadKrishna #makes #debut