തിരുവനന്തപുരം: (truevisionnews.com) അയിരൂരിൽ 17കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുൽ (20) ആണ് അറസ്റ്റിലായത്. സോഷ്യൽമീഡിയ വഴി യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടിൽ എത്തി.
പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കൽ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. യുവാവിന്റെ മൊബൈലിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടർ അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
പോക്സോ, ഐ ടി ആക്ടുകൾ പ്രകാരം അയിരൂർ പൊലീസ് കേസെടുത്തു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#year #old #girl #tortured #saying #nude #video #man #arrested