സന്നിധാനം: (truevisionnews.com) ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് താഴേക്ക് ചാടിയത്.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. വീഴ്ചയിൽ ഇദ്ദേഹത്തിന് പരുക്കേറ്റു.
പിന്നീട് പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് കുമാരസാമിയെ മാറ്റി. ഇയാളുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഫ്ലൈ ഓവറിന് മുകളിലുള്ള മേൽക്കൂരയിൽ നിന്ന് ഇയാൾ ചാടിയതായാണ് മനസിലാക്കുന്നതെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ പ്രതികരിച്ചു.
കുമാർ എന്നാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്ത തിരിച്ചറിയൽ രേഖയിലെ പേര്. ഇദ്ദേഹത്തിന് കൈക്കും കാലിനും പരുക്കുണ്ടെന്നും വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എഡിഎം അറിയിച്ചു.
കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസും അറിയിച്ചു.
#Ayyappa #devotee #jumps #Sabarimala #flyover #Suspected #mentally #challenged