#foodpoisoning | പയ്യന്നൂരിൽ ഉത്സവാഘോഷത്തിനിടയില്‍ ഭക്ഷ്യവിഷബാധ: മുന്നൂറോളം പേര്‍ ചികിത്സതേടി

#foodpoisoning  |  പയ്യന്നൂരിൽ ഉത്സവാഘോഷത്തിനിടയില്‍ ഭക്ഷ്യവിഷബാധ: മുന്നൂറോളം പേര്‍ ചികിത്സതേടി
Dec 16, 2024 08:13 PM | By Susmitha Surendran

പയ്യന്നൂര്‍: (truevisionnews.com) ചെറുതാഴം കോക്കോട് ഉത്സവാഘോഷത്തിനിടയില്‍ ഭക്ഷ്യവിഷബാധ. മുന്നൂറോളംപേര്‍ ചികിത്സതേടി.

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും പയ്യന്നൂരിലെ രണ്ടു സ്വകാര്യ ആശുപത്രികളിലും പരിയാരം മെഡിക്കൽ കോളേജിലും എരിപുരത്തെ ആശുപത്രികളിലുമായാണ് ചികിത്സതേടിയത് .

കൂടുതലും കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അവശതയിൽ പലർക്കും ഡ്രിപ്പ് നൽകിയാണ് ചികിത്സിച്ചത്.

ചെറുതാഴം കോക്കാട് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനെത്തിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആരോഗ്യ പ്രവർത്തകനും ഭക്ഷ്യവിഷബാധയേറ്റവരിൽപ്പെടും.

ഇരുന്നൂറിലധികം പേര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മറ്റു സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ എരിപുരത്തെ ആശുപത്രിയിലുമായി മുന്നൂറോളം പേരാണ് ചികിത്സ തേടിയത്.

ഇതില്‍ ഏതാനുംപേര്‍ മാത്രമാണ് ആശുപത്രികളിൽ കിടത്തി ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ക്ക് കുത്തിവെയ്പ്പും മരുന്നും നല്‍കി വീടുകളില്‍ വിശ്രമിക്കാനായി പറഞ്ഞുവിടുകയായിരുന്നു. ആരുടേയും ആരോഗ്യ നില ഗുരുതരമല്ല.

ഛര്‍ദ്ദിയും വയറിളക്കവുമായി ശനിയാഴ്ച രാത്രിമുതലാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ആശുപത്രികളിലേക്കെത്തിയത്. അസ്വസ്ഥതകളുണ്ടായിട്ടും ചികിത്സ തേടാതെ വീടുകളില്‍ത്തന്നെ കഴിയുന്നവരും നിരവധിയാണെന്നാണ് പുറത്തു വരുന്ന വിവരം.

ഉത്സവ പറമ്പില്‍നിന്നും ഐസ്‌ക്രീം, വത്തക്ക, മുളകുബജി, ഓംലറ്റ് എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ അന്നപ്രസാദം മാത്രം കഴിച്ചവരും ആശുപത്രികളിൽ ചികിത്സ തേടിയവരിലുണ്ട്.

ക്ഷേത്രത്തിലെ ഭക്ഷണമൊരുക്കുന്നതിന് മുമ്പായി ആവശ്യമായ പരിശോധനകളും ജാഗ്രതയും മുന്നൊരുക്കങ്ങളും നടത്തിയിരുന്നതായി ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കുന്നു.

സംഭവമറിഞ്ഞയുടന്‍ ഫുഡ് ആൻ്റ്സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം വന്നാല്‍ മാത്രമേ കാരണം കണ്ടെത്താനാകൂ.

#Food #poisoning #during #festival #celebrations #Payyannur #Around #300 #people #sought #treatment

Next TV

Related Stories
#Death | ശബരിമലയിലെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു

Dec 16, 2024 11:28 PM

#Death | ശബരിമലയിലെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു

വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക്...

Read More >>
#Arrested | ബാറിലെ സംഘർഷം; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ

Dec 16, 2024 11:21 PM

#Arrested | ബാറിലെ സംഘർഷം; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ

കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിരുന്നു.എന്നിട്ടും ഹാജരാകാത്തതിനെ തുടർന്നാണ്...

Read More >>
#Death | ജോലിക്കിടെ ടെലിഫോണ്‍ ടവറില്‍ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം

Dec 16, 2024 11:07 PM

#Death | ജോലിക്കിടെ ടെലിഫോണ്‍ ടവറില്‍ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം

പൊന്‍പള്ളി ഞാറയ്ക്കലിലുണ്ടായ സംഭവത്തില്‍ കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ മകന്‍ ഗോഡ്‌സണ്‍ പോള്‍(19) ആണ്...

Read More >>
#wildelphentattack | കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം;  ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാർ

Dec 16, 2024 10:46 PM

#wildelphentattack | കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം; ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാർ

ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ്...

Read More >>
#Busstrikecalledoff | കോഴിക്കോട് വടകരയിൽ ബസ്സ് ജീവനക്കാരെ മർദ്ദിച്ച സംഭവം; ബസ് പണിമുടക്ക് പിൻവലിച്ചു

Dec 16, 2024 10:39 PM

#Busstrikecalledoff | കോഴിക്കോട് വടകരയിൽ ബസ്സ് ജീവനക്കാരെ മർദ്ദിച്ച സംഭവം; ബസ് പണിമുടക്ക് പിൻവലിച്ചു

സംയുക്ത തൊഴിലാളി യൂണിയൻ വടകര -തണ്ണിർ പന്തൽ, വടകര -വില്യാപ്പള്ളി -ആയഞ്ചേരി റൂട്ടിൽ നടത്തുന്ന പണിമുടക്കാണ്...

Read More >>
#Missingcase | കോഴിക്കോട് നിന്നും കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി

Dec 16, 2024 10:35 PM

#Missingcase | കോഴിക്കോട് നിന്നും കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ...

Read More >>
Top Stories