#fakenews | 'വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി', ജില്ലാ കളക്ടറുടെ പ്രഖ്യാപനത്തിന് മുമ്പ് വ്യാജ പ്രചാരണം; ഒരാൾ കസ്റ്റഡിയിൽ

#fakenews |  'വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി', ജില്ലാ കളക്ടറുടെ പ്രഖ്യാപനത്തിന് മുമ്പ് വ്യാജ പ്രചാരണം; ഒരാൾ കസ്റ്റഡിയിൽ
Dec 16, 2024 08:14 PM | By Athira V

മലപ്പുറം: ( www.truevisionnews.com) ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തുകയും ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തത്.

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കളക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ജില്ലാ കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാജു കെ. എബ്രഹാം, സൈബര്‍ പൊലീസ് ക്രൈം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഐ.സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാട്‌സാപ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് നടപടി.

സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ നജ്മുദ്ദീന്‍, സി.പി.ഒമാരായ ജസീം, റിജില്‍രാജ്, വിഷ്ണു ശങ്കര്‍, രാഹുല്‍ എന്നവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

#Holiday #Educational #Institutions #fake #campaign #before #District #Collector's #announcement #One #custody

Next TV

Related Stories
#Death | ശബരിമലയിലെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു

Dec 16, 2024 11:28 PM

#Death | ശബരിമലയിലെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു

വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക്...

Read More >>
#Arrested | ബാറിലെ സംഘർഷം; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ

Dec 16, 2024 11:21 PM

#Arrested | ബാറിലെ സംഘർഷം; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ

കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിരുന്നു.എന്നിട്ടും ഹാജരാകാത്തതിനെ തുടർന്നാണ്...

Read More >>
#Death | ജോലിക്കിടെ ടെലിഫോണ്‍ ടവറില്‍ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം

Dec 16, 2024 11:07 PM

#Death | ജോലിക്കിടെ ടെലിഫോണ്‍ ടവറില്‍ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം

പൊന്‍പള്ളി ഞാറയ്ക്കലിലുണ്ടായ സംഭവത്തില്‍ കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ മകന്‍ ഗോഡ്‌സണ്‍ പോള്‍(19) ആണ്...

Read More >>
#wildelphentattack | കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം;  ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാർ

Dec 16, 2024 10:46 PM

#wildelphentattack | കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം; ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാർ

ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ്...

Read More >>
#Busstrikecalledoff | കോഴിക്കോട് വടകരയിൽ ബസ്സ് ജീവനക്കാരെ മർദ്ദിച്ച സംഭവം; ബസ് പണിമുടക്ക് പിൻവലിച്ചു

Dec 16, 2024 10:39 PM

#Busstrikecalledoff | കോഴിക്കോട് വടകരയിൽ ബസ്സ് ജീവനക്കാരെ മർദ്ദിച്ച സംഭവം; ബസ് പണിമുടക്ക് പിൻവലിച്ചു

സംയുക്ത തൊഴിലാളി യൂണിയൻ വടകര -തണ്ണിർ പന്തൽ, വടകര -വില്യാപ്പള്ളി -ആയഞ്ചേരി റൂട്ടിൽ നടത്തുന്ന പണിമുടക്കാണ്...

Read More >>
#Missingcase | കോഴിക്കോട് നിന്നും കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി

Dec 16, 2024 10:35 PM

#Missingcase | കോഴിക്കോട് നിന്നും കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ...

Read More >>
Top Stories