കൊല്ലം : (truevisionnews.com) കേരളാ സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ വിശിഷ്ട അതിഥികൾക്ക് നൽകാനുള്ള പുസ്തകങ്ങൾ മൺമറഞ്ഞ കലാസാഹിത്യ നായകന്മാരുടെ വീടുകളിൽ നിന്നും സ്വീകരിക്കുന്ന പരിപാടി പുസ്തക വണ്ടിയുടെ ഉദ്ഘാടനം വെളിയം കുടവട്ടൂരിലുള്ള ഭരത് മുരളിയുടെ വീട്ടിൽ വച്ച് ഭാര്യ ഷൈലജയിൽ നിന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

സ്വീകരണ കമ്മിറ്റി കൺവീനർ കെ.എസ് ഷിജുകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജയാ രഘുനാഥ് ,ദിവ്യാ സജിത്, രമണി കെ, ശീത, എൽ ബാലഗോപാൽ അധ്യാപസംഘടനാ നേതാക്കളായ ഹാരീസ്, പിടവൂർ രമേശ്, എൻ ബിനു, എ.ഷാനാവാസ് , , റ്റി കിഷോർ ശ്രീജു എസ്, രാജേഷ്, കൃഷ്ണകുമാർ, ആർ രാമചന്ദ്രൻ ,ജി. രാജശേഖരൻ, അനൂപ് എം.എസ്,ശ്രീജിത് അജയ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
#KeralaSchoolArtsFestival #bookcart #inaugurated
