#KeralaSchoolArtFestival | കേരള സ്കൂൾ കലോത്സവം: വിദ്യാർഥികൾക്കായി മീഡിയ അക്കാദമിയുടെ ചിത്രരചനാ മത്സരം 27ന്

#KeralaSchoolArtFestival |  കേരള സ്കൂൾ കലോത്സവം: വിദ്യാർഥികൾക്കായി മീഡിയ അക്കാദമിയുടെ ചിത്രരചനാ മത്സരം 27ന്
Dec 23, 2023 04:59 PM | By Susmitha Surendran

 കൊല്ലം : (truevisionnews.com)   2024 ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഡിസംബർ 27ന് രാവിലെ 9 മണി മുതൽ 12 മണി വരെ കൊല്ലം വിമലഹൃദയ സ്കൂളിലാണ് മത്സരം.

ഇരു വിഭാഗങ്ങളിലുമായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് യഥാക്രമം 5000 രൂപ (ഒന്നാം സമ്മാനം), 3000 രൂപ (രണ്ടാം സമ്മാനം), 2000 രൂപ (മൂന്നാം സമ്മാനം) എന്നിവയും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും.

കേരള സ്കൂൾ കലോത്സവം മുൻ കലാതിലകം ഡോ. ദ്രൗപതി ചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്യും.

ഡ്രോയിങ് പേപ്പർ സംഘാടകർ നൽകും. ചിത്രരചനയ്ക്കുള്ള വാട്ടർ കളറും ബ്രഷും മറ്റു സാമഗ്രികളും മത്സരാർഥികൾ കൊണ്ടു വരണം. രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907348963, 8921654090, 0471-2726275

#KeralaSchoolArtFestival #Media #Academy's #drawing #competition #students #27

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News