കൊല്ലം : (truevisionnews.com) കേരള സ്കൂൾ കലോത്സവം 16 വർഷങ്ങൾക്ക് ശേഷം കൊല്ലത്ത് വീണ്ടും എത്തുകയാണ്. കലോത്സവത്തെ വരവേൽക്കാനായി കൊല്ലം പ്രസ് ക്ലബ്ബും ഒരുങ്ങിക്കഴിഞ്ഞു.

കലോത്സവത്തിന്റെ വിളംബരം എന്ന നിലയിൽ കൊല്ലം ജില്ലയിൽനിന്ന് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പ്രതിഭകളായി തിളങ്ങിയവരുടെ സംഗമം സംഘടിപ്പിക്കുകയാണ് കൊല്ലം പ്രസ് ക്ലബ്ബിൽ 22ന് രാവിലെ പത്തിനാണ് പരിപാടി.
ജോസഫ് വിത്സൺ, ഡോ. ദ്രൗപതി, ദൃശ്യ ഗോപിനാഥ്, ആദിത്യ സുരേഷ്, സുരഭി തുടങ്ങിയ പ്രതിഭകൾ സംഗമത്തിൽ പങ്കെടുക്കും.
കഥാകൃത്തും തിരക്കഥാ രചയിതാവും മാധ്യമപ്രവർത്തകനുമായ ജി ആർ ഇന്ദുഗോപൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും.
#KeralaSchoolArtsFestival: #Pratibha #Sangam #tomorrow #PressClub
