#murder | റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയിൽ

#murder | റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയിൽ
Dec 14, 2023 10:19 PM | By VIPIN P V

ചാലക്കുടി: www.truevisionnews.com ചാലക്കുടിയിൽ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സമർത്ഥമായ അന്വേഷണത്തിലൂടെ പോലീസ് പ്രതിയെ പിടികൂടി. ആസാം സ്വദേശി ബാറുൾ ഇസ്ലാം ആണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി ആനമല ബീവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് സമീപം ഒഴിഞ്ഞ കെട്ടിടത്തിൽ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കല്ലേറ്റുംകര സ്വദേശി സെയ്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ സെയ്തുവിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏൽക്കത്തക്ക വിധം മൃഗീയമായി ചവിട്ടിയും കല്ലുകൊണ്ട് തലക്കടിച്ചുമാണ് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായി.

സംഭവസ്ഥലത്ത് നിന്നും ലഭിച്ച ഒഴിഞ്ഞ മദ്യക്കുപ്പിയാണ് നിർണായക തെളിവായത്. തുടർന്ന് ബിവറേജ് ഔട്ട്ലെറ്റുകളും മദ്യശാലകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസാം ഗുവാഹത്തി സ്വദേശിയായ ബാറുൾ ഇസ്ലാമിലേക്ക് അന്വേഷണ സംഘം എത്തിയത്.

തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. കൊല്ലപ്പെട്ട സെയ്തുവുമായി മുൻ പരിചയമുള്ള പ്രതി ഞായറാഴ്ച രാവിലെ ചാലക്കുടിയിൽ എത്തുകയും സെയ്തുമായി സംസാരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ഒരുമിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് സെയ്തുവിനെ ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയായ ബാറുൾ ഇസ്ലാം ആസ്സാമിൽ നിന്നും കേരളത്തിൽ എത്തി, പത്ത് വർഷത്തോളമായി കോൺക്രീറ്റ് പണി ഹെൽപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു.

ലഹരിക്ക് അടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ചാലക്കുടി ഡി.വൈ.എസ്.പി. ടി .എസ് . സിനോജ്, സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

#Retired #forest #officer #founddead #incident: #Police #arrest #accused #murder

Next TV

Related Stories
#founddead | യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭ‍ര്‍ത്താവിനെ കാണാനില്ല

May 8, 2024 10:48 PM

#founddead | യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭ‍ര്‍ത്താവിനെ കാണാനില്ല

ഡോണയുടെ ഭർത്താവ് ലാലിനെ കാണാതായതായെന്നാണ്...

Read More >>
#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

May 8, 2024 09:44 PM

#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വൈദ്യുതി തകരാ‍ര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍...

Read More >>
#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

May 8, 2024 09:32 PM

#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല....

Read More >>
#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 29-കാരന് 61 വർഷം തടവ്

May 8, 2024 09:27 PM

#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 29-കാരന് 61 വർഷം തടവ്

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2022ൽ മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ...

Read More >>
#KPYohannan | ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

May 8, 2024 09:13 PM

#KPYohannan | ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ...

Read More >>
#SSLCresult | എ പ്ലസ് അതിഥി; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

May 8, 2024 09:09 PM

#SSLCresult | എ പ്ലസ് അതിഥി; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

രണ്ട് പേരും ഒരുമിച്ചാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതിയത് ....

Read More >>
Top Stories