#PazhayidomMohanan | തീരുമാനം മാറ്റി; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയിലേക്ക് പഴയിടം തിരികെ എത്തുന്നു

#PazhayidomMohanan | തീരുമാനം മാറ്റി; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയിലേക്ക് പഴയിടം തിരികെ എത്തുന്നു
Dec 14, 2023 08:36 AM | By VIPIN P V

കൊല്ലം: www.truevisionnews.com പഴയിടം മോഹനൻ നമ്പൂതിരി വീണ്ടും കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കും.

കൊല്ലത്ത് ജനുവരി നാല് മുതൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിനാണ് പഴയിടം വീണ്ടും ഭക്ഷണമൊരുക്കുന്നത്. കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ മൂന്നു പേരാണ് ടെൻഡർ നൽകിയത്.

അതിൽ നിന്നാണ് പഴയിടം മോഹനൻ നമ്പൂതിരിയെതന്നെ നിശ്ചയിക്കാൻ ബുധനാഴ്ച ചേർന്ന ഭക്ഷണ കമ്മിറ്റി തീരുമാനമെടുത്തത്. കലോത്സവ വേദികളിൽ നോൺ വെജ് ഭക്ഷണവും ഉൾപ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ വർഷം ഉയർന്നിരുന്നു.

ഇത് പിന്നീട് പഴയിടത്തെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലേയ്‌ക്ക് ചർച്ചയെ കൊണ്ടുപോയി. ഇതോടെ സ്‌കൂൾ മേളകളുടെ ഊട്ടുപുരയിലേക്ക് ഇനി താൻ ഉണ്ടാവില്ലെന്ന് പഴയിടം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കലോത്സവ സംഘാടക സമിതിയുടെ ആദ്യയോഗത്തിൽ തന്നെ ഭക്ഷണം സംബന്ധിച്ച് മന്ത്രി വി ശിവൻകുട്ടി നിലപാട് പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കലോത്സവത്തിൽ വിതരണം ചെയ്യൂ എന്ന് അറിയിക്കുകയും ചെയ്തു.

ഇതോടെയാണ് പഴയിടം കലോത്സവ വേദിയിലെ ഊട്ടുപുരയിലേക്ക് എത്തുന്നത്. കഴിഞ്ഞ 16 വർഷമായി പഴയിടമാണ് സ്‌കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്.

#decision #reversed; #State #School #ArtFestival #returns #Ootupura

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News