മെക്‌സിക്കോ സിറ്റി: (truevisionnews.com) മെക്‌സിക്കോയില്‍ ക്രിമിനല്‍സംഘവും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
ക്രിമിനല്‍സംഘത്തില്‍പ്പെട്ട എട്ടുപേരും നാട്ടുകാരായ മൂന്നുപേരുമാണ് മരിച്ചത്. മെക്‌സിക്കോയിലെ ടെക്‌സ്‌കാള്‍ട്ടിട്‌ലാന്‍ മേഖലയിലെ ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്.
തോക്കുധാരികളായ മാഫിയസംഘാംഗങ്ങളും വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയ നാട്ടുകാരും പരസ്പരം ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ ചില വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മേഖലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയസംഘമായ 'ലാ ഫാമിലിയ മിച്ചോക്കാന'യിലെ ആയുധധാരികളാണ് നാട്ടുകാര്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഇവര്‍ ഗ്രാമത്തിലെ കര്‍ഷകരില്‍നിന്ന് നേരത്തെ പണം ആവശ്യപ്പെട്ടിരുന്നു. ഒരുഹെക്ടറിന് നിശ്ചിതതുക നല്‍കണമെന്നായിരുന്നു ക്രിമിനല്‍സംഘത്തിന്റെ ആവശ്യം.
ഇതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, ക്രിമിനല്‍സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.
മയക്കുമരുന്ന് മാഫിയകള്‍ കര്‍ഷകര്‍ അടക്കമുള്ള സാധാരണക്കാരില്‍നിന്ന് പണം തട്ടിയെടുക്കുന്നത് മെക്‌സിക്കോയില്‍ സ്ഥിരസംഭവമാണ്. പണം നല്‍കിയില്ലെങ്കില്‍ ഇവരുടെ കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുന്നതും ഇവരുടെ രീതിയാണ്.
ഇതിനെചോദ്യംചെയ്തതാണ് സംഘര്‍ഷത്തിലും വെടിവെപ്പിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞദിവസം നാട്ടുകാര്‍ക്ക് നേരേ ആക്രമണം നടത്തിയ 'ലാ ഫാമിലിയ മിച്ചോക്കാന' മയക്കുമരുന്ന് വില്‍പ്പനയിലൂടെയും ആക്രമണങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ മാഫിയയാണ്.
കഴിഞ്ഞവര്‍ഷം ഗുറേരോയില്‍ 'ലാ ഫാമിലിയ' നടത്തിയ കൂട്ടക്കുരുതിയില്‍ ഇരുപതുപേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
#Mexico #11 #people #killed #conflict #between #criminal #gang #locals.