#UttarPradesh | ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിൽ; കണക്കുകൾ പുറത്ത്

#UttarPradesh | ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിൽ; കണക്കുകൾ പുറത്ത്
Dec 9, 2023 02:50 PM | By Vyshnavy Rajan

(www.truevisionnews.com) ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിൽ.

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ദളിതർക്കും ആദിവാസികൾക്കുമെതിരെ കഴിഞ്ഞ വർഷം ഏറ്റവുമധികം അതിക്രമങ്ങൾ നടന്നത് ഉത്തർ പ്രദേശിലാണ്.

രാജസ്ഥാൻ രണ്ടാം സ്ഥാനത്തും മധ്യപ്രദേശ് മൂന്നാമതുമാണ്. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 57,428 കുറ്റകൃത്യങ്ങളാണ് ദളിതർക്കെതിരെ നടന്നത്. ഇതിൽ ഉത്തർ പ്രദേശിൽ മാത്രം 15,368 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ടാമതുള്ള രാജസ്ഥാനിൽ 8,752 കുറ്റകൃത്യങ്ങളും മധ്യപ്രദേശിൽ 7,733 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തു. നാലാം സ്ഥാനത്തുള്ള ബീഹാറിൽ റിപ്പോർട്ട് ചെയ്തത് 6,509 കേസുകളാണ്.

ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മധ്യപ്രദേശ് ആണ് ഒന്നാമത്. 2979 കുറ്റകൃത്യങ്ങൾ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാൻ (2521), ഒഡീഷ (773) എന്നീ സംസ്ഥാനങ്ങൾ അടുത്ത സ്ഥാനങ്ങളിലുണ്ട്.

#UttarPradesh #Atrocities #against #Dalits #tribals #highest #UttarPradesh #Figures #out

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories