#custody | വ്യാജ മദ്യ നിർമാണം; നടനും ഡോക്ടറുമായ അനൂപ് ഉൾപ്പെടെ ആറു പേർ കസ്റ്റഡിയിലായി

#custody | വ്യാജ മദ്യ നിർമാണം; നടനും ഡോക്ടറുമായ അനൂപ് ഉൾപ്പെടെ ആറു പേർ കസ്റ്റഡിയിലായി
Dec 9, 2023 09:30 AM | By MITHRA K P

തൃശൂർ: (truevisionnews.com) തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടർ അനൂപ് ഉൾപ്പെടെ ആറു പേർ കസ്റ്റഡിയിലായി. 1200 ലിറ്റർ മദ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ്. ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. തൃശൂർ എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

#Manufacture #counterfeit #liquor #Six #people #including #actor #doctor #Anoop #detained

Next TV

Related Stories
Top Stories