#WPL | വനിതാ പ്രീമിയർ ലീഗ് ലേലം ഇന്ന്; നാല് കേരള താരങ്ങൾ ഉൾപ്പെടെ 165 താരങ്ങൾ ലേലപ്പട്ടികയിൽ

#WPL | വനിതാ പ്രീമിയർ ലീഗ് ലേലം ഇന്ന്; നാല് കേരള താരങ്ങൾ ഉൾപ്പെടെ 165 താരങ്ങൾ ലേലപ്പട്ടികയിൽ
Dec 9, 2023 09:11 AM | By Vyshnavy Rajan

(www.truevisionnews.com) വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണു മുന്നോടിയായുള്ള മിനി ലേലം ഇന്ന്. ആകെ 165 താരങ്ങളാണ് ലേലപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നാല് താരങ്ങളും പട്ടികയിലുണ്ട്.

അഞ്ച് ടീമുകളിലായി 9 വിദേശതാരങ്ങളടക്കം 30 പേർക്കാണ് അവസരം ലഭിക്കുക. ഗുജറാത്ത് ജയൻ്റ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളിലാണ് കൂടുതൽ സ്ലോട്ടുകളുള്ളത്.

മുൻ ക്യാപ്റ്റൻ സജന എസ്, അണ്ടർ 19 ലോകകപ്പിൽ കളിച്ച ഓൾ റൗണ്ടർ നാജില സിഎംസി, സ്പിന്നർ കീർത്തി ജെയിംസ്, ബാറ്റർ ദൃശ്യ ഐവി എന്നിവരാണ് ലേലപ്പട്ടികയിലുള്ള മലയാളി താരങ്ങൾ.

നിലവിലെ ക്യാപ്റ്റൻ മിന്നു മണി ഡൽഹി ക്യാപിറ്റൽസിനൊപ്പമുണ്ട്. ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പട്ടുവാണ് പട്ടികയിലെ പ്രമുഖരിൽ ഒരാൾ. കഴിഞ്ഞ എഡിഷനിൽ ഒരു ടീമും പരിഗണിക്കാത്തതിൽ താരം ദുഖം രേഖപ്പെടുത്തിയിരുന്നു.

ഇക്കുറി വനിതാ ബിഗ് ബാഷിൽ പരമ്പരയിലെ താരമായി തകർപ്പൻ ഫോമിലാണ് ചമരി. അതുകൊണ്ട് തന്നെ താരം ഗുജറാത്തിലോ യുപിയിലോ കളിക്കാൻ ഏറെ സാധ്യതയുണ്ട്. ഇംഗ്ലണ്ട് ഓപ്പണർ ഡാനി വ്യാട്ടിനെയും കഴിഞ്ഞ സീസണിൽ ആരും ടീമിലെടുത്തില്ല.

ഇന്ത്യൻ പിച്ചുകളിൽ നന്നായി കളിക്കുന്ന, തകർപ്പൻ റെക്കോർഡുള്ള വ്യാട്ടിനും ടീം ലഭിക്കാത്തത് അത്ഭുതമായിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന ടി-20 പരമ്പരയിലെ ആദ്യ കളിയിൽ ഫിഫ്റ്റിയടിച്ച് താരം നയം വ്യക്തമാക്കിക്കഴിഞ്ഞു.താരവും ഗുജറാത്തിൽ എത്തിയേക്കും. അന്നബെൽ സതർലൻഡ്, ഷബ്നിം ഇസ്മയിൽ എന്നീ താരങ്ങളും ലേലത്തിലുണ്ട്.

#WPL #Women'sPremierLeague #Auction #Today #165players #including #four #Keralaplayers #auction #list

Next TV

Related Stories
#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

Jul 26, 2024 12:12 PM

#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും...

Read More >>
#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

Jul 24, 2024 08:47 AM

#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ...

Read More >>
#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

Jul 22, 2024 03:08 PM

#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ...

Read More >>
#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

Jul 20, 2024 07:53 PM

#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ഷൊയ്ബ് ബഷീറും രണ്ട് വിക്കറ്റ് വീതം...

Read More >>
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

Jul 16, 2024 01:53 PM

#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

സിംബാബ്‌വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ്...

Read More >>
Top Stories