#KanamRajendran | കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

#KanamRajendran | കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
Dec 8, 2023 10:43 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും.

കൊച്ചി അമൃത ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാനം രാജേന്ദ്രന് അന്ത്യോപചാരം അർപ്പിച്ചത്.

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നാണ് മുഖ്യമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചത്. നിലവിൽ പൊതുദർശനം അവസാനിച്ചിരിക്കുകയാണ്.

ഭൗതികശരീരം മോർച്ചറിയിലേക്ക് മാറ്റി. കാനം രാജേന്ദ്രന്‍റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തിക്കും.

നാളെ ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തിൽ പൊതു ദർശനം ഉണ്ടാകും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു. വാഴൂരിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്ക് സംസ്കാരം നടക്കും.

ഇന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു.

പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ താരാ സന്ദീപ്, വി സർവേശ്വരൻ.

#ChiefMinister #PinarayiVijayan #ministers #paid #last #respects #CPI #State #Secretary #KanamRajendran.

Next TV

Related Stories
Top Stories