ചേര്‍ത്തല: www.truevisionnews.com കല്‍പ്പണിക്കാരുടെ ചോറ്റുപാത്രവും പേഴ്‌സും മൊബൈല്‍ ഫോണും ഉള്‍പെടുന്ന ബാഗുകള്‍ മോഷ്ടിച്ചു കടന്ന യുവാവിനെ നാടകീയ നീക്കത്തിലൂടെ പൊലീസ് കുടുക്കി. ചെങ്ങണ്ട പാലത്തിനു സമീപം നിര്‍മ്മാണ സൈറ്റില്‍ നിന്നും കോഴിക്കോട് അത്തോളി സ്വദേശി ദാറുള്‍ മിനാ വീട്ടില്‍ സല്‍മാനാണ് (26) ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്.

ചേര്‍ത്തല ഡിവൈഎസ്പി കെവി ബെന്നിയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ ബി വിനോദ് കുമാര്‍, എസ്‌ഐ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, പ്രവീഷ്, അരുണ്‍, സതീഷ് എന്നിവരടങ്ങുന്ന സംഘം ആലുവയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹന മോഷണക്കേസുകളിലെ പ്രതിയാണ് സല്‍മാനെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
മോഷണക്കേസില്‍ ഓഗസ്റ്റ് അവസാനം ജാമ്യത്തിലിറങ്ങിയ പ്രതി സെപ്തംബര്‍ രണ്ടിന് കോട്ടക്കലില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറുമായി എറണാകുളത്തേക്ക് കടന്ന്, മോഷണം തുടര്‍ന്നു വരികയായിരുന്നു. സല്‍മാന്റെ അറസ്റ്റോടു കൂടി വിവിധ ജില്ലകളില്‍ നടന്ന നിരവധി കേസുകള്‍ തെളിയിക്കാനാവുമെന്നുള്ള പ്രതീക്ഷയിലാണെന്ന് പൊലീസ് അറിയിച്ചു.
#kozhikode #youth #arrested #cherthala #bag #robbery #case
