കുട്ടനാട്: (truevisionnews.com) പമ്പാ നദിയില്‍ മുങ്ങി താഴ്ന്ന വീട്ടമ്മയെ സാഹസികമായി രക്ഷിച്ച് യുവാവ്.
എടത്വ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തകഴി വീട്ടില്‍ ബിജുവിന്റെ ഭാര്യ മിനിയ്ക്കാണ് സമീപവാസിയായ ആലപ്പാട്ട് പറത്തറ കെന്നറ്റ് ജോര്‍ജ് രക്ഷകനായത്.
വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. തുണി കഴുകുവാന്‍ പമ്പയാറ്റില്‍ ഇറങ്ങിയ മിനി കാല്‍ വഴുതി ആഴമേറിയ നദിയില്‍ അകപ്പെടുകയായിരുന്നു.
മിനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കെന്നറ്റ് ജോര്‍ജ് നദിയിലേക്ക് എടുത്തുചാടി മിനിയെ രക്ഷപെടുത്തുകയായിരുന്നു.
എടത്വ ആലപ്പാട്ട് പറത്തറ ജോസിയുടെയും എടത്വ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ മറിയാമ്മ ജോര്‍ജിന്റേയും മകനാണ് കെന്നറ്റ് ജോര്‍ജ്.
ഉപരിപഠനത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാന്‍ ഇരിക്കെയായിരുന്നു സംഭവം.
#youngman #bravely #rescued #housewife #who #drowned #Pampa #river.