#KozhikodeRevenueDistrictKalolsavam2023 | കൗമാര കലാമാമാങ്കത്തിന് പേരാമ്പ്രയിൽ ഔപചാരിക സമാപനം

#KozhikodeRevenueDistrictKalolsavam2023 | കൗമാര കലാമാമാങ്കത്തിന് പേരാമ്പ്രയിൽ ഔപചാരിക സമാപനം
Dec 8, 2023 07:15 PM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) ജില്ലയിലെ കൗമാര കലാമാമാങ്കത്തിന് പേരാമ്പ്രയിൽ ഔപചാരിക സമാപനം. അഞ്ച് ദിവസങ്ങളിലായി നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.


പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷനായി. ഡിഡിഇ മനോജ് കുമാർ , ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് പാത്തുമ്മ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, സ്വപ്ന ജൂലിയറ്റ് എന്നിവർ സംസാരിച്ചു.


കലോത്സവത്തിന്റെ ദാഹമകറ്റിയ തണ്ണീർ കുടങ്ങൾ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിന് ഉറുദു ടീച്ചേഴ് അസോസിയഷേൻ പ്രതിനിധികൾ കൈമാറി. ഹയർ സെക്കണ്ടറി വിഭാഗം റീജണൽ ഡയരക്ടർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.


#KozhikodeRevenueDistrictKalolsavam2023 #Formal #closing #YouthFestival #Perambra

Next TV

Related Stories
Top Stories