#KozhikodeRevenueDistrictKalolsavam2023 | പൂരക്കളിയിൽ തുടർച്ചയായി ഇരുപത്തിമൂന്നാം തവണയും മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമത്

#KozhikodeRevenueDistrictKalolsavam2023 | പൂരക്കളിയിൽ തുടർച്ചയായി  ഇരുപത്തിമൂന്നാം തവണയും മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമത്
Dec 8, 2023 07:09 PM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) സ്കൂൾ കലോത്സവങ്ങളിൽ പൂരക്കളി മത്സരങ്ങളിലെ ആധിപത്യം കൈവിടാതെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ.

പൂരക്കളിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇത്തവണയും എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടി.

കാസർ ഗോഡ് സ്വദേശി നാരായണൻ ആശാനാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സുരേഷിനാണ് പൂരക്കളി ടീമിന്റെ ചുമതല.

സാരാംഗ് സജീവൻ, ഋത്വിക്ക് , നിവേദ് കൃഷ്ണ, സനിൽ പി, അഭയ് ആർ ബി, സോനു നിർമ്മൽ , അൻവിൻ ധ്രുവദ് , അഹിത്ത്, സനൽ എസ് എൽ , അനശ്വർ, സായൂജ് , വേദാർത്ഥ് എന്നിവരാണ് ടീം അംഗങ്ങൾ.

#KozhikodeRevenueDistrictKalolsavam2023 #MemundaHigherSecondarySchool #won #firstplace #23rd #time #row #Purakali

Next TV

Related Stories
Top Stories