#KozhikodeRevenueDistrictKalolsavam2023 | വയലിൽ പൗരസ്ത്യത്തിന് പുറമെ കഥകളി സംഗീതത്തിലും ഒന്നാം സ്ഥാനം നേടി ദിയ എസ് എസ്

#KozhikodeRevenueDistrictKalolsavam2023 | വയലിൽ പൗരസ്ത്യത്തിന് പുറമെ കഥകളി സംഗീതത്തിലും ഒന്നാം സ്ഥാനം നേടി ദിയ എസ് എസ്
Dec 8, 2023 07:05 PM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) ജില്ല സ്കൂൾ കലോത്സവത്തിൽ പൗരസ്ത്യ വിഭാഗം വയലിൻ വായനയിൽ ഒന്നാം സ്ഥാനത്തിന് പുറമെ കഥകളി സംഗീതത്തിലും വിജയം നേടി ദിയ എസ് എസ്.

പന്തലായിനി ഗവ. ഹയർ സെക്കന്ററിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ദിയ. കൊയിലാണ്ടി സ്വദേശിയായ സുരേഷ് ശ്യാമള ദമ്പതികളുടെ ഏക മകളായ ദിയ ഒന്നാം ക്ലാസ്സ് മുതൽ വയലിനിലും ആറ് വർഷമായി കഥകളി സംഗീതത്തിലും പരിശീലനം നേടി വരുകയാണ്.

കലാനിലയം ഹരിയാണ് കഥകളി സംഗീതത്തിലെ പരിശീലകൻ. വിവേക് രാജ് കോഴിക്കോടിന്റെ കീഴിലാണ് വയലിൽ പൗരസ്ത്യത്തിൽ ദിയ പരിശീലനം നേടുന്നത്.

അമ്മ ശ്യാമള മാപ്പിളപ്പാട്ട് കലാകാരിയാണ്. സ്കൂളിലെ സംഗീത അധ്യാപകരും, കുടുംബാഗങ്ങളും ആവിശ്യമായ പ്രോത്സാഹനവുമായി കൂടെയുണ്ട്.

#KozhikodeRevenueDistrictKalolsavam2023 #DiyaSS #won #firstposition #KathakaliSangeet #apart #violin

Next TV

Related Stories
Top Stories