#KozhikodeRevenueDistrictKalolsavam2023 | കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് സാംസ്കാരിക വേദി ശ്രദ്ധേയമായി

#KozhikodeRevenueDistrictKalolsavam2023 | കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് സാംസ്കാരിക വേദി ശ്രദ്ധേയമായി
Dec 8, 2023 07:02 PM | By Vyshnavy Rajan

(www.truevisionnews.com) കലോത്സവത്തിലെ സ്റ്റേജ് ഇനങ്ങളാണ് പുറത്ത് കാണാനുള്ള അവസരമാണ് പതിവ് എന്നാൽ കുട്ടികൾ വരച്ച മനോഹരമായ ചിത്രങ്ങൾ ഒന്നാം വേദിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ ഒരുക്കി.

കഴിഞ്ഞ മൂന്ന് ദിവസമായി സാംസ്കാരിക വേദി പേരാമ്പ്ര മരക്കാടി സ്ക്വയറിൽ സദസ്സ് സംഘടിപ്പിച്ചു. കുട്ടികൾക്ക് ചിത്രകലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ദിക്യാമ്പ് എന്ന ചിത്ര കല കൂട്ടായ്മയുമായി സഹകരിച്ചാണ് മൂന്ന് ദിവസം ചിത്ര പ്രദർശനം നടത്തുന്നത്.

കുട്ടികളുടെ ചിത്ര പ്രദർശനം വിദ്യാഭ്യാസ ഉപ ഡയരക്ടറും എഴുത്തുകാരനുമായ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് അധ്യക്ഷതവഹിച്ചു. ലൈവ് ചിത്രരചനയിൽ വരച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചിത്രം ഡി.ഡി.ഇ. കൈമാറി ബ്ലോക്ക് മെമ്പർ കെ.കെ. വിനോദൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനോദ് തിരുവോത്ത്, കെ.പ്രേമൻ ,എം.വി. ബൽരാജ്, അഭിലാഷ് തിരുവോത്ത്, വി.എം.അഷറഫ്, കെ.സി.രാജീവൻ രഞ്ജിത്ത് പട്ടാണിപ്പാറ കെ.സുനിൽകുമാർ , വി.കെ.അബ്ദു റഷീദ് എന്നിവർ സംസാരിച്ചു.

മൂന്ന് ദിവസമായി നടന്ന ചിത്ര പ്രദർശനത്തിന് ആയിരക്കണക്കിനാളുകളാണ് കാണാനെത്തിയത്. മരക്കാടി സ്ക്വയറിൽ നടന്ന സാംസ്കാരിക സദസ്സിൽ പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, കലാകാരൻമാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

#KozhikodeRevenueDistrictKalolsavam2023 #cultural #platform #impressive #display #pictures #students #participated #artfestival

Next TV

Related Stories
Top Stories