#KozhikodeRevenueDistrictKalolsavam2023 | സമാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; സിറ്റി മുന്നേറ്റം തുടരുന്നു

#KozhikodeRevenueDistrictKalolsavam2023 | സമാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; സിറ്റി മുന്നേറ്റം തുടരുന്നു
Dec 8, 2023 02:27 PM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com)  ജില്ലാ സ്കൂൾ കലോത്സവം സമാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ 811 പോയിന്റുമായി വർഷങ്ങളായി സിറ്റി ഉപജില്ല ആധിപത്യം തുടരുന്നു.

വാശിയോടെ പോരാട്ട വീര്യം കുറയാതെ 743 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയും 741 പോയിന്റുമായി ചേവായൂർ ഉപജില്ലയും പിന്നിലുണ്ട്.

വേദി ഒന്നിൽ ഹൈസ്കൂൾ- ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി മത്സരവും വേദി രണ്ടിൽ പരിചമുട്ട് , ചവിട്ടു നാടക മത്സരങ്ങളും വേദി മൂന്നിൽ നടാൻ പാട്ട് മത്സരങ്ങളും നടക്കുകയാണ്.

സമാപന സമ്മേളനം എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യും. സ്കൂൾ തലത്തിൽ 267 പോയിന്റ് നേടി ചേവായൂർ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 247 പോയിന്റുമായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും മുന്നേറ്റം തുടരുന്നു.

#KozhikodeRevenueDistrictKalolsavam2023 #finale #only #hours #away #City #continues #firstposition

Next TV

Related Stories
Top Stories