#NavkeralaSadas |കാളവണ്ടികൾ കൂട്ടിയിടിച്ചു; നവകേരള സദസിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കാളവണ്ടിയോട്ടത്തിൽ അപകടം

#NavkeralaSadas  |കാളവണ്ടികൾ കൂട്ടിയിടിച്ചു; നവകേരള സദസിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കാളവണ്ടിയോട്ടത്തിൽ അപകടം
Dec 8, 2023 12:00 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  ഇടുക്കി കുമളിയിൽ നവകേരള സദസിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം.

കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.

നിയന്ത്രണം തെറ്റി കാളവണ്ടികൾ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാളവണ്ടി മറ്റൊരു വണ്ടിയിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

10 മുതൽ 12 വരെയാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്. അതേസമയം, എറണാംകുളം ജില്ലയിൽ ഇന്നാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.

#accident #occurred #during #bullock #cart #competition #organized #promotion #NavkeralaSadas #idukki #Kumali.

Next TV

Related Stories
Top Stories