പാലക്കാട് : (truevisionnews.com) പുതുശ്ശേരിയിൽ വാഹനം ഇടിച്ചു 52 കാരനു ദാരുണാന്ത്യം. പുതുശ്ശേരി സ്വദേശി മോഹനൻ എന്ന ആളാണു മരിച്ചത്.

മലബാർ എസ്ആർ ട്രേഡിങ് കമ്പനിക്ക് സമീപം ഇന്നലെ രാത്രി 10 മണിക്കാണു അപകടമുണ്ടായത്.
വാഹനം മോഹനന്റെ തലയിലൂടെ കയറിപോവുകയായിരുന്നു. ഏത് വാഹനമാണു മോഹനനെ ഇടിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
#52yearold #man #tragicend #after #being #hit #vehicle #Pudusherry
