#fire | ഇടിമിന്നലേറ്റ് കത്തിയ തെങ്ങിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു

#fire | ഇടിമിന്നലേറ്റ് കത്തിയ തെങ്ങിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു
Dec 8, 2023 08:04 AM | By Susmitha Surendran

തൊടുപുഴ: (truevisionnews.com)  ഇടിമിന്നലേറ്റ് കത്തിയ തെങ്ങുകളിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു.

കീരികോട് കൈതക്കൊമ്പിൽ ജയകൃഷ്ണന്റെ ഇടവെട്ടി കാപ്പിത്തോട്ടത്തിലുള്ള വീടാണ് കത്തി നശിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല.

ശക്തമായ ഇടിമിന്നലിൽ വീടിന് സമീപത്ത് നിന്നിരുന്ന രണ്ട് തെങ്ങുകൾക്ക് തീപിടിച്ചു. ഓടിട്ട വീടായിരുന്നതിനാൽ വേഗം തീപടരുകയായിരുന്നു.

#house #gutted #fire #from #coconut #trees #struck #lightning.

Next TV

Related Stories
Top Stories