ഇടുക്കി: (truevisionnews.com) വണ്ടിപ്പെരിയാറിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജയ്‍റുൽ ഹഖ് ആണ് മരിച്ചത്.

എസ്റ്റേറ്റിലെ തൊഴിലാളികളുമായെത്തിയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ അടക്കം ആറ് പേർക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റവരെ വണ്ടിപ്പെരിയാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേങ്ങാക്കൊൽ ഭാഗത്തു നിന്ന് കാപ്പിക്കുരു പറിച്ച് വരുന്നതിനിടയിലാണ് അപകടമുണ്ടായത്.
അതേസമയം, പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയും മറിഞ്ഞു. ഇതിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
#Nonstate #laborer #dies #after #lorry #overturns #Vandiperiyar.
