#suspended | വിനോദയാത്രക്കുപോയ വിദ്യാർത്ഥികളോട് മോശമായി പെരുമാറി; ക്ലര്‍ക്കിനെതിരെ നടപടിയെടുത്ത് സ്കൂള്‍

#suspended | വിനോദയാത്രക്കുപോയ വിദ്യാർത്ഥികളോട് മോശമായി പെരുമാറി; ക്ലര്‍ക്കിനെതിരെ നടപടിയെടുത്ത് സ്കൂള്‍
Dec 6, 2023 05:36 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  വിനോദയാത്രക്കുപോയ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ പരാതിയിൽ സ്‌കൂൾ ക്ലർക്കിന് സസ്‌പെൻഷൻ.

പാലക്കാട് ചളവര ഹയർസെക്കന്ററി സ്‌കൂളിലെ ക്ലർക്ക് എ.പി സത്യപാലനെയാണ് സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്.

വിനോദയാത്രക്കിടെ മദ്യപിച്ചെത്തിയ സത്യപാലൻ വിദ്യാർത്ഥികളോട് മോശമായി പൊരുമാറിയെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് ചളവറ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മൈസൂരിലേക്ക് വിനോദയാത്രക്ക് പോയത്.

ഇതിനിടെ സ്‌കൂളിലെ ക്ലർക്കും മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി. സത്യപാലൻ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറി എന്നുള്ളതാണ് പരാതി.

ഇയാൾ ബസ്സിൽ വെച്ച് മദ്യപിക്കുകയും തുടർന്ന് വിദ്യാർത്ഥികളോാട് മോശമായി പെരുമാറുകയും ചെയ്തുവെന്നുമാണ് പരാതി. പ്രധാന അധ്യാപികക്ക് വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.

എന്നാൽ യാതൊരുവിധ നടപടിയും എടുത്തിരുന്നില്ല. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ സംഘടിക്കുകയും പിന്നാലെ ഒരുകൂട്ടം അധ്യാപകരും എത്തി പ്രതിഷേധം ഉയർത്തുകയുമായിരുന്നു.

പ്രതിഷേധത്തിന് പിന്നാലെ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റാണ് സ്‌കൂൾ ഭരിക്കുന്നത്. സംഭവത്തിൽ മാനേജ്‌മെന്റ് പൊലീസിൽ പരാതി നൽകുകയും സത്യപാലനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ വീഴ്ച വരുത്തിയതിന് പ്രധാന അധ്യാപകക്കെതിരേയും നടപടി യെടുത്തിട്ടുണ്ട്.

#School #clerk #suspended #misbehaving #outing #students.

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
Top Stories