പാലക്കാട് : (truevisionnews.com) ഒറ്റപ്പാലം വാണിയംകുളം പനയൂർ വ്യവസായശാലയിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു.
ഷൊർണൂർ കുറ്റിക്കാട്ട് കോളനിയിലെ മുനിയാണ്ടി (70) ആണ് മരിച്ചത്. യന്ത്രം പൊട്ടിത്തെറിച്ചാണ് അപകടം. കൈക്കോട്ടും പിക്കാസും നിർമിക്കുന്ന സ്വകാര്യ വ്യവസായശാലയാണിത്.
ഗ്രൈൻഡിങ് വീലിൽ കൈക്കോട്ടിന്റെ മൂർച്ച കൂട്ടുമ്പോൾ യന്ത്രത്തിൽ കൈ കുരുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രൈൻഡിങ് വീൽ ദേഹത്തേക്കു തെറിക്കുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ മുനിയാണ്ടിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
#worker #died #accident #Ottapalam #Vaniyamkulam #Panayur #Industrial #Factory.