കുമളി: (truevisionnews.com) വണ്ടിപ്പെരിയാർ അരണക്കൽ കൊക്കക്കാട് എസ്റ്റേറ്റിൽ ജോലിക്കിടെ തൊഴിലാളിക്ക് മ്ലാവിന്റെ ആക്രമണത്തിൽ പരിക്കേറ്റു.

കൊക്കക്കാട് സ്വദേശി പാണ്ടിയമ്മക്കാണ് (42) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് ഏലത്തോട്ടത്തിൽ മ്ലാവിന്റെ ആക്രമണം ഉണ്ടായത്.
രാവിലെ ഭക്ഷണത്തിനു ശേഷം ജോലിക്ക് ഇറങ്ങുന്നതിനിടെ ഏലത്തോട്ടത്തിലുണ്ടായിരുന്ന മ്ലാവ് പാണ്ടിയമ്മയുടെ നടുവിന് ഇടിക്കുകയായിരുന്നെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ വീണ പാണ്ടിയമ്മക്ക് നടുവിനും കാലിനും പരിക്കേറ്റു. ഇവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
#worker #injured #due #impact #dust #during #work
