ഇടുക്കി: (truevisionnews.com) കുറേ മേച്ചിൽ പുല്ല് കിട്ടിയാൽ എന്തു ചെയ്യും. ഒരു സാധാരണ കർഷകനാണ് കിട്ടുന്നതെങ്കിൽ പശുവിന് തിന്നാൻ കൊടുത്ത് പാല് കറന്നെടുക്കും. എന്നിട്ടും ബാക്കിയുണ്ടേൽ തെങ്ങിൽ ചുവട്ടിലിട്ട് വളമാക്കും.

എന്നാലിത് കുറച്ച് അസാധാരണക്കാരനായ ഉപ്പുതറ സ്വദേശി പായിപ്പാട്ട് തോമസ് എന്ന ക്ഷീര കർഷകനാണെങ്കിലോ. മേച്ചിൽ പുല്ലിന്റെ കണ കമ്പിൽ വിരിയുന്നത് 10 ലക്ഷം വരെ വില പറയുന്ന കൊട്ടാരമാണ്.
ഉപ്പുതറ വളകോട്ടിലെ ഈ കൊട്ടാരം ആരെയും അമ്പരപ്പിക്കുന്നതാണ്. മേച്ചിൽ പുല്ലിൻറെ കണ കൊണ്ട് നിർമിച്ചതാണ് ഈ പടക്കൂറ്റൻ കൊട്ടാരം. കൊട്ടാരത്തിൻറെ മാതൃകയാണെങ്കിലും ഫോട്ടോയെടുത്ത് ഒറ്റനോട്ടത്തിൽ കണ്ടാൽ ഒർജിനലിനെ വെല്ലുന്നതാണ്.
വളകോട് സ്വദേശി പായിപ്പാട്ട് തോമസാണ് ഈ അത്ഭുത നിർമിതിയുടെ പിന്നിൽ. വളകോട്ടിലെ കണകൊട്ടാരം കാണാൻ നിരവധി ആളുകളാണ് ഹൈറേഞ്ചിന്റെ ചുരം കേറി എത്തിയത്. ഫോട്ടോയിൽ കണ്ടാൽ ഭീമനായ ഒരു കൊട്ടാരം എന്ന് തോന്നിപ്പിക്കും. എന്നാൽ തോമസ് എന്ന കർഷകൻ മേച്ചിൽ പുല്ലിന്റെ കണകൊണ്ട് നിർമ്മിച്ചതാണിത്.
#palace #costs #tenlakhs #pasture #grass #applauds #farmer
