#AVGopinath | പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതാണ്; പിന്നെ എന്ത് പുറത്താക്കലാണിതെന്ന് അറിയില്ല, പ്രതികരിച്ച് എ വി ​ഗോപിനാഥ്

#AVGopinath | പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതാണ്; പിന്നെ എന്ത് പുറത്താക്കലാണിതെന്ന് അറിയില്ല, പ്രതികരിച്ച് എ വി ​ഗോപിനാഥ്
Dec 5, 2023 10:42 AM | By MITHRA K P

പാലക്കാട്: (truevisionnews.com) നവകേരള സദസിൽ പങ്കെടുത്തതിന് കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയതിൽ പ്രതികരിച്ച് എവി​ഗോപിനാഥ് രം​ഗത്ത്. 2021 ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതാണ്.

പിന്നെ എന്ത് പുറത്താക്കലാണിതെന്ന് അറിയില്ല. പല തവണ കോൺഗ്രസിലേക്ക് ക്ഷണിച്ചു. സസ്പെൻഷൻ സംബന്ധിച്ച് കത്ത് കിട്ടിയിട്ടില്ല, കൈയ്യിൽ കിട്ടിയാൽ മറ്റു നടപടി സ്വീകരിക്കും.രാജി സ്വീകരിച്ചോ ഇല്ലയോ എന്നത് എനിക്ക് വിഷയമില്ല.

ഇതിനെ ഗൗരവമായി എടുക്കുന്നില്ല. കോൺഗ്രസ് അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സി പി എം നേതാക്കളുമായി വ്യക്തി ബന്ധമുണ്ട്. പക്ഷെ രാജി വെച്ച് സി പിഎമ്മിൽ ചേരാൻ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് മുൻ ഡിസിസി പ്രസിഡൻറും കോൺഗ്രസ് നേതാവുമായ എവിഗോപിനാഥിനെ പാർട്ടിയിൽ നിന്നും ഇന്നലെയാണ് പുറത്താക്കിയത്.കെ പി സി സി ക്ക് വേണ്ടി ടിയു രാധാകൃഷണനാണ് നടപടി സ്വീകരിച്ചത്.

പാലക്കാട് ജില്ലയിലെ പ്രഭാതയോഗത്തിലാണ് ഗോപിനാഥ് പങ്കെടുത്തത്. സി പി എം ജില്ലാസെക്രട്ടറിക്കൊപ്പമാണ് അദ്ദേഹം എത്തിയത്.

അതേസമം ആത്മാർത്ഥതയുള്ള ഒരു കോൺഗ്രസ് നേതാവും നവകേരള സദസിൽ പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.രാഷ്ട്രീയ പരിപാടിയാണിത്.എവി ഗോപിനാഥ് പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു

#resigned #party #primary #membership #know #expulsion #AVGopinath #responded

Next TV

Related Stories
#MVD | ഓണക്കാലത്ത് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി

Sep 14, 2024 10:45 PM

#MVD | ഓണക്കാലത്ത് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി

ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവി‍ഡി...

Read More >>
#Nipah | നിപ പ്രതിരോധത്തിനൊരുങ്ങി സർക്കാർ; ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും, കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ്

Sep 14, 2024 10:26 PM

#Nipah | നിപ പ്രതിരോധത്തിനൊരുങ്ങി സർക്കാർ; ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും, കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ്

യുവാവിന് കടുത്ത പനി ബാധിച്ചിരുന്നു. യുവാവിന് ഛർദ്ധിയും മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും...

Read More >>
#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്

Sep 14, 2024 10:14 PM

#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്

പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറി(42)നെയാണ് പൊലീസ്...

Read More >>
#TrainAccident | മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ അപകടം, ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

Sep 14, 2024 09:20 PM

#TrainAccident | മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ അപകടം, ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

ഹൊസ്‌ദുര്‍ഗ്‌ പൊലീസും പൊതുപ്രവര്‍ത്തകരും ചിതറിത്തെറിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു...

Read More >>
#founddead | റബർതോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Sep 14, 2024 08:32 PM

#founddead | റബർതോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻപടി നഗർ സ്വദേശി സുന്ദരനാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം...

Read More >>
#murdercase | നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകനായിരുന്ന ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

Sep 14, 2024 08:30 PM

#murdercase | നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകനായിരുന്ന ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

ഗൂഢാലോചനയടക്കമുള്ള കുറ്റത്തിന് ഏഴുവർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്....

Read More >>
Top Stories