#navakeralasadas | നവകേരള സദസ് ഇന്ന് തൃശൂരിൽ; ഡിസംബർ ഏഴ് വരെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും

#navakeralasadas | നവകേരള സദസ് ഇന്ന് തൃശൂരിൽ; ഡിസംബർ ഏഴ് വരെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും
Dec 5, 2023 07:11 AM | By Vyshnavy Rajan

തൃശൂർ : (www.truevisionnews.com) നവകേരള സദസ് ഇന്ന് തൃശൂരിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് മണലൂർ ഒല്ലൂർ തൃശൂർ നാട്ടിക മണ്ഡലങ്ങളിൽ എത്തും. ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക.

യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ. രാവിലെ ഒമ്പതിന് പ്രഭാത സദസ് നടക്കും. ഏഴിന് രാവിലെ 11ന് ചാലക്കുടി മണ്ഡലത്തിലാണ് സമാപന പരിപാടി.

അതേസമയം വടക്കാഞ്ചേരിയിൽ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിഎൻ വൈശാഖ്, കൗൺസിലർ സന്ധ്യ കൊടകാടത്, മണ്ഡലം പ്രസിഡന്റ്‌ ശ്രീനേഷ് ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി സജിത്ത് അഹമ്മദ് എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്.

#navakeralasadas #NavakeralaSadas #today #Thrissur #He #tour #13constituencies #December7

Next TV

Related Stories
Top Stories