(www.truevisionnews.com) സർഗ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് പേരാമ്പ്രയിൽ തുടക്കമായി.
പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലൊരുക്കിയ 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങളാണ് നടന്നത്. ശേഷിക്കുന്ന രചനാ മത്സരങ്ങൾ ഡിസംബർ അഞ്ചിന് പേരാമ്പ്ര എയുപിഎസിൽ ഒരുക്കിയ നാല് വേദികളിൽ നടക്കും.
ഡിസംബർ അഞ്ച് മുതലാണ് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കുക. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിലായി 19 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്.
പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാമ്പ്ര, ബഡ്സ് സ്കൂൾ, ദാറുന്നുജും ആർട് ആന്റ് സയൻസ് കോളേജ്, എൻ.ഐ.എം എൽ.പി സ്കൂൾ, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹെെസ്കൂൾ, സികെജിഎം ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികൾ. കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബർ അഞ്ചിന് രാവിലെ 11-മണിക്ക് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.
ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 309 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കാനായി പേരാമ്പ്രയിലെത്തുന്നത്.
#districtkalolsavam #Kozhikode #RevenueDistrict #SchoolArtsFestival #litup