#DOGATTACK | നടക്കാനിറങ്ങിയ യുവതിയെ കടിച്ച് കീറി അയൽവാസിയുടെ നായകൾ; കൈകാലുകൾ നഷ്ടമായി 52കാരി

#DOGATTACK | നടക്കാനിറങ്ങിയ യുവതിയെ കടിച്ച് കീറി അയൽവാസിയുടെ നായകൾ; കൈകാലുകൾ നഷ്ടമായി 52കാരി
Dec 3, 2023 04:13 PM | By Athira V

ലോവ: www.truevisionnews.com നടക്കാനിറങ്ങിയപ്പോൾ ചെന്നുചാടിയത് പിറ്റ്ബുളുകളുടെ മുന്നിൽ കൈകാലുകൾ മുറിച്ച് മാറ്റേണ്ട അവസ്ഥയിൽ യുവതി. അമേരിക്കയിലെ ലോവയിലാണ് വെള്ളിയാഴ്ച രാവിലെ യുവതിയെ അയൽവാസിയുടെ നായകൾ കടിച്ച് കീറിയത്.

യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ വിവരം അറിയിച്ചതിനേ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസാണ് നായകളെ വെടിവച്ചുകൊന്ന് യുവതിയെ രക്ഷിച്ചത്.

ബ്രിട്നി സ്കോലാന്‍ഡ് എന്ന വനിതയ്ക്കാണ് മുഖത്തും കൈകാലുകളിലുമായി ഗുരുതര പരിക്കേറ്റത്. തലയും മുഖവും പൂർവ്വസ്ഥിതിയിലേക്ക് എത്താന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

ബ്രിട്നിയുടെ ഇരുകാല്‍പാദങ്ങളും കൈകളുടെ ഭാഗങ്ങളുംനായയുടെ ആക്രമണത്തിൽ നഷ്ടമായി. പ്രാദേശിക ആശുപത്രിയിലെത്തിച്ച യുവതിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സാ സൌകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അമ്മയുടെ വീട്ടിലെ ക്രിസ്തുമസ് ട്രീ അലങ്കരിക്കാനായി എത്തിയതായിരുന്നു യുവതി. രണ്ട് കുട്ടികളാണ് ബ്രിട്നിക്കുള്ളത്. ആക്രമണ സ്വഭാവമുള്ള വളർത്തുനായകളെ അലക്ഷ്യമായി വിട്ടതിൽ അയൽവാസികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സെപ്തംബർ മാസത്തിൽ ഓസ്ട്രേലിയയിലെ പെർത്തിൽ ഓമനിച്ച് വളർത്തിയ റോട്ട് വീലർ ആക്രമിച്ച യുവതിക്ക് ഗുരുതരപരിക്കേറ്റു.

#Neighbor #dogs #bit #youngwoman #who #was #out #walk #52 #year #old #lost #her #limbs

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories