ചെന്നൈ : (www.truevisionnews.com) ഐപിഎല്‍ ലേലം ഈ മാസം 19ന് ദുബായില്‍ നടക്കാനിരിക്കെ ആരാകും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ അംബാട്ടി റായുഡുവിന്‍റെ പകരക്കാരന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിഎസ്കെ ആരാധകര്‍.

കഴിഞ്ഞ സീസണൊടുവില്‍ വിരമിച്ച റായുഡു ദീര്‍ഘകാലം ചെന്നൈ മധ്യനിരയുടെ നട്ടെല്ലായിരുന്നു. പല പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നതിനിടെ ചെന്നൈയുടെ നാലാം നമ്പറിലേക്ക് പ്രവചനവുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിന്‍.
തന്‍റെ യുട്യൂബ് ചാനലിലാണ് അശ്വിന്‍ ഇന്ത്യന്‍ ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും ഇപ്പോള്‍ അധികം ആരും പറഞ്ഞു കേള്‍ക്കാത്ത മലയാാളി താരം കരുണ്‍ നായരുടെ പേര് റായഡുവിന്‍റെ പകരക്കാരനായി നിര്‍ദേശിക്കുന്നത്.
അതിന് വ്യക്തമായ കാരണവും അശ്വിന്‍ പറയുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സ് കരുണ്‍ നായരെ റായുഡുവിന്‍റെ പകരക്കാരനായി തെരഞ്ഞെടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
പഞ്ചാബ് കിംഗ്സ് താരമായിരുന്ന ഷാരൂഖ് ഖാന്‍റെ പേരും പരിഗണിക്കാമെങ്കിലും നാലാം നമ്പറില്‍ ഷാരൂഖ് അനുയോജ്യനല്ല.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഒരു സീസണില്‍ ഐപിഎല്ലിലോ മുഷ്താഖ് അലിയിലോ മികവ് കാട്ടിയതിന്‍റെ പേരില്‍ മാത്രം ഒരു കളിക്കാരനെയും ചെന്നൈ ടീമിലെടുക്കാറില്ല. നാലാം നമ്പറില്‍ ഒരു ഇടം കൈയന്‍ വന്നാല്‍ നന്നായിരിക്കുമെന്ന ചിന്ത ചെന്നൈ ടീം മാനേജ്മെന്‍റിനുണ്ട്.
അതുകൊണ്ട് ആരാധകര്‍ കാത്തിരുന്നോളു കരുണ്‍ നായര്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കളിക്കുന്നത് കാണാന്‍ എന്നായിരുന്നു അശ്വിന്‍റെ വാക്കുകള്‍.
ചെന്നൈയില്‍ ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് കരുണ്‍ നായര്‍. സ്പിന്നര്‍മാരെ മികച്ച രീതിയില്‍ കളിക്കാനുമറിയാം. സ്വീപ് ഷോട്ടുകളും മികച്ച രീതിയില്‍ കളിക്കും.
ടോപ് ഓര്‍ഡറിനും മിഡില്‍ ഓര്‍ഡറിനും ഇടയില്‍ പാലമായി കളിക്കാന്‍ കഴിയുന്നൊരു കളിക്കാരനെ ധോണിക്കും ഇഷ്ടപ്പെടും. പ്രത്യേകിച്ച് സ്പിന്നിനെ തുണക്കുന്ന ചെന്നൈയില്‍. അങ്ങനെ നോക്കിയാല്‍ കരുണ്‍ നായരാണ് റായുഡുവിന്‍റെ പകരക്കാരനായി മികച്ച ചോയ്സെന്നും അശ്വിന്‍ പറഞ്ഞു.
ഐപിഎല്‍ ലേലത്തില്‍ കരുണ്‍ നായര്‍ക്കായി സണ്‍റൈസേഴ്സ് ഹൈദരാബാദും ശക്തമായി രംഗത്തുവരാനിടയുണ്ട്. അതുകൊണ്ട് തന്നെ കരുണിന് മികച്ച വില തന്നെ പ്രതീക്ഷിക്കാം.
കഴിഞ്ഞ കുറച്ച് സീസണുകളിലായി മികവ് കാട്ടാനായില്ലെങ്കിലും സമീപകാലത്ത് കൗണ്ടി ക്രിക്കറ്റിലും കര്‍ണാടക പ്രീമിയര്‍ ലീഗലും കരുണ്‍ മികവ് കാട്ടിയിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.ഡിസംബര്‍ 19ന് ദുബായിലാണ് ഐപിഎല്‍ ലേലം നടക്കുക.
#IPL #Who #replace #AmbatiRayudu #ChennaiSuperKings #Ashwin #prediction
