#KeralaFestival | കോഴിക്കോട് ജില്ലാ കേരളോത്സവം ചേളന്നൂർ മുന്നിൽ

#KeralaFestival  |   കോഴിക്കോട് ജില്ലാ കേരളോത്സവം ചേളന്നൂർ മുന്നിൽ
Dec 2, 2023 11:11 PM | By Kavya N

പുറമേരി: (truevisionnews.com)  കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം പുറമേരിയിൽ തുടരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മുപ്പത്തി ഒന്ന് മത്സര ഇനങ്ങൾ അവസാനിച്ചപ്പോൾ 142 പോയിന്റുമായി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഒന്നാമതും,

125 പോയിന്റുമായി വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ രണ്ടാമതും,98 പോയിന്റുമായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മൂന്നാമതും മുന്നിട്ടു നിൽക്കുന്നു. (ഡിസം 3 മൂന്നാം ദിനം രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലാമത്സരങ്ങൾ വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവഹിക്കും.പ്രശസ്ത സിനിമ താരം വി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയാകും.

#Kozhikode #District #Kerala #Festival #Chelannur #ahead

Next TV

Related Stories
Top Stories