#VYSHALI | ചരിത്രം കുറിച്ച് പ്രഗ്നാനന്ദയുടെ സഹോദരി; ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി വൈശാലി

#VYSHALI | ചരിത്രം കുറിച്ച് പ്രഗ്നാനന്ദയുടെ സഹോദരി; ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി വൈശാലി
Dec 2, 2023 04:15 PM | By Vyshnavy Rajan

ചെന്നൈ : (www.truevisionnews.com) ചെസ് ഇതിഹാസം പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്രം കുറിച്ച് സഹോദരി വൈശാലി രമേശ്ബാബു.

ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി മാറിയിരിക്കുകയാണ് വൈശാലി. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയില്‍ നിന്നും ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന വനിതാ താരമാണ് 22കാരിയായ വൈശാലി.

സ്‌പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ്സില്‍ 2,500 ഫിഡെ റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയതോടെയാണ് വൈശാലി നേട്ടത്തിന് അര്‍ഹയായത്. രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പ്പിച്ചാണ് വൈശാലി റേറ്റിങ് മറികടന്നത്.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതാ താരത്തിന് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിക്കുന്നത്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ സഹോദരങ്ങളായി പ്രഗ്നാനന്ദയും വൈശാലിയും മാറുകയും ചെയ്തു.

2018ല്‍ തന്റെ 13-ാം വയസിലാണ് പ്രഗ്നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്ററെന്ന ബഹുമതിയും പ്രഗ്നാനന്ദയെ തേടിയെത്തിയിരുന്നു.

#VYSHALI #Pragnananda's #sister #about #history #Vaishali #became #third #Indian #woman #become #Grandmaster

Next TV

Related Stories
#LionelMessi | വളര്‍ത്തി വലുതാക്കിയ ക്ലബ്ബിനെ അപമാനിച്ചു, മെസിക്കെതിരെ വിമര്‍ശനവുമായി ബാഴ്സലോണ ആരാധകര്‍

Jun 9, 2024 08:14 PM

#LionelMessi | വളര്‍ത്തി വലുതാക്കിയ ക്ലബ്ബിനെ അപമാനിച്ചു, മെസിക്കെതിരെ വിമര്‍ശനവുമായി ബാഴ്സലോണ ആരാധകര്‍

ഇതൊക്കെയായിട്ടും ബാഴ്സയുടെ എക്കാലത്തെയും മികച്ച താരത്തിന്‍റെ പ്രഫ,ണല്‍ ഫുട്ബോളില്‍ നിന്നുള്ള വിടവാങ്ങൽ മത്സരം ഇപ്പോഴും ബാഴ്സലോണ ജഴ്സിയിൽ...

Read More >>
#T20WorldCup2024 | പിച്ചിലെ ഭൂതം ഒരുവശത്ത്, കാലാവസ്ഥാ ഭീഷണി മറ്റൊന്ന്; ഇന്ത്യ-പാക് പോര് മഴ മുടക്കുമോ? പ്രവചനങ്ങള്‍ ഇങ്ങനെ

Jun 9, 2024 12:29 PM

#T20WorldCup2024 | പിച്ചിലെ ഭൂതം ഒരുവശത്ത്, കാലാവസ്ഥാ ഭീഷണി മറ്റൊന്ന്; ഇന്ത്യ-പാക് പോര് മഴ മുടക്കുമോ? പ്രവചനങ്ങള്‍ ഇങ്ങനെ

പാക്കിസ്ഥാനെതിരെ ലോകവേദികളില്‍ എന്നും ഫോം ആവുന്ന കോലി ന്യൂയോര്‍ക്കിലും തിളങ്ങുമെന്നാണ്...

Read More >>
#IgaSviatek | ഫ്രഞ്ച് ഓപ്പണ്‍: വനിതാ കിരീടം ഇഗ സ്വിയടെക്ക് നിലനിര്‍ത്തി; ഇറ്റാലിയന്‍ താരത്തിനെതിരെ ഏകപക്ഷീയ ജയം

Jun 8, 2024 09:29 PM

#IgaSviatek | ഫ്രഞ്ച് ഓപ്പണ്‍: വനിതാ കിരീടം ഇഗ സ്വിയടെക്ക് നിലനിര്‍ത്തി; ഇറ്റാലിയന്‍ താരത്തിനെതിരെ ഏകപക്ഷീയ ജയം

മോണിക്ക സെലസ്, ജെസ്റ്റിന്‍ ഹെനിന്‍ എന്നിവക്ക് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഹാട്രിക് കിരീടമെന്നെ നേട്ടവും ഇഗ...

Read More >>
#T20WorldCup2024 | പ്ലേയിംഗ് ഇലവനില്‍ സർപ്രൈസായി സഞ്ജു എത്തുമോ; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം

Jun 8, 2024 05:18 PM

#T20WorldCup2024 | പ്ലേയിംഗ് ഇലവനില്‍ സർപ്രൈസായി സഞ്ജു എത്തുമോ; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം

പേസര്‍മാരെ തുണക്കുന്നതാണ് നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ച് എന്നതിനാല്‍ മൂന്ന് പേസര്‍മാര്‍മാരെ നിലനിര്‍ത്തിയാകും പാകിസ്ഥാനെതിരെയും ഇന്ത്യ...

Read More >>
#T20worldcup2024 | ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടിയത് 20 കോടി, ലോകകപ്പ് കിരീടം നേടിയാല്‍ ടീമിന് എത്ര കിട്ടും

Jun 5, 2024 05:40 PM

#T20worldcup2024 | ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടിയത് 20 കോടി, ലോകകപ്പ് കിരീടം നേടിയാല്‍ ടീമിന് എത്ര കിട്ടും

ഐപിഎല്‍ റണ്ണറപ്പുകള്‍ക്ക് 13 കോടിക്ക് അടുത്തായിരുന്നു സമ്മാനത്തുകയായി ബിസിസിഐ നല്‍കിയത്. ലോകകപ്പ് സെമി ഫൈനലിൽ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 7.87,500...

Read More >>
#T20WorldCup | കോലിയും രോഹിത്തും ഓപ്പൺ ചെയ്യും, ജയ്‌സ്വാളും സഞ്ജുവും പുറത്താകും; അയർലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

Jun 5, 2024 11:05 AM

#T20WorldCup | കോലിയും രോഹിത്തും ഓപ്പൺ ചെയ്യും, ജയ്‌സ്വാളും സഞ്ജുവും പുറത്താകും; അയർലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് സ്പെഷലിസ്റ്റ് സ്പിന്നറായി കളിക്കുമ്പോള്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്‌ദീപ് സിംഗും ഇന്ത്യയുടെ...

Read More >>
Top Stories