#SajiCherian | ഷാഫി പറമ്പിലിനെ നവകേരള സദസ്സിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാൻ

#SajiCherian | ഷാഫി പറമ്പിലിനെ നവകേരള സദസ്സിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാൻ
Dec 2, 2023 03:11 PM | By MITHRA K P

പാലക്കാട്: (truevisionnews.com) ഷാഫി പറമ്പിൽ എംഎൽഎയെ നവകേരള സദസ്സിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാൻ.

ഒരു മണ്ഡലത്തിലെ കാര്യങ്ങൾ വിശദീകരിക്കാൻ സർക്കാർ അവിടെ ഉളള എംഎൽഎയെ തന്നെ ക്ഷണിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്നും മന്ത്രി. മാധ്യമങ്ങളാണ് നവകേരള സദസ്സിന്റെ ബസ്സിന്‌ പ്രചാരണം നൽകിയത്.

അതിന് മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. നവകേരള സദസ്സിൽ നിന്ന് പ്രതിപക്ഷം പൂർണമായി വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ഷാഫി പറമ്പിലിനെ മന്ത്രി സജി ചെറിയാൻ ക്ഷണിക്കുന്നത്.

കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥ് നവ കേരള സദസ്സിൻ്റെ പ്രഭാത ഭക്ഷണ യോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സിൽ പങ്കെടുക്കാനായി എത്തിയത്.

പാലക്കാട് വികസന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ മുൻ വനിത ലീഗ് നേതാവും പങ്കെടുത്തു.

മണ്ണാർക്കാട് മുൻ മുൻസിപ്പാലിറ്റി ചെയർപേഴ്സണും, വനിത ലീഗ് നേതാവുമായിരുന്ന എം കെ സുബൈദയാണ് നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തത്.

#Minister #SajiCherian #invited #ShafiParambil #navakeralasadass

Next TV

Related Stories
Top Stories