#Bollywoodactress | സ്നേഹിച്ചത് ഇർഫാൻ പഠാനെ മാത്രം: സ്ഥിരമായി ഗംഭീറിന്റെ മിസ്ഡ് കോൾ വരും; അവകാശവാദവുമായി ബോളിവുഡ് നടി

#Bollywoodactress | സ്നേഹിച്ചത് ഇർഫാൻ പഠാനെ മാത്രം: സ്ഥിരമായി ഗംഭീറിന്റെ മിസ്ഡ് കോൾ വരും; അവകാശവാദവുമായി ബോളിവുഡ് നടി
Dec 2, 2023 03:04 PM | By VIPIN P V

മുംബൈ: (www.truevisionnews.com) ഏകദിന ലോകകപ്പിനിടെ ബോളിവുഡ് നടി പായല്‍ ഘോഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് പായല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പായല്‍. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമൊത്ത് താന്‍ ഡേറ്റിംഗില്‍ ആയിരുന്നുവെന്നാണ് പായല്‍ തന്റെ പുതിയ ട്വീറ്റില്‍ അവകാശപ്പെടുന്നത്.

ഈ ബന്ധത്തിനിടെ തന്നെ മറ്റൊരു മുന്‍ താരമായ ഗൗതം ഗംഭീര്‍ തന്നെ സ്ഥിരമായി വിളിച്ചിരുന്നുവെന്നും പായല്‍ വ്യക്തമാക്കി. പത്താനുമായി അഞ്ച് വര്‍ഷത്തോളം ഡേറ്റിംഗ് നടത്തിയെന്നാണ് പായലിന്റെ പുതിയ വാദം.

മുന്‍ ഇന്ത്യന്‍ സീമറുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം അസുഖം ബാധിച്ചതായും അവര്‍ വെളിപ്പെടുത്തി. പത്താനുമായുള്ള ബന്ധത്തിനിടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ തന്നെ സ്ഥിരമായി വിളിച്ചിരുന്നതായും അവര്‍ അവകാശപ്പെട്ടു.

മുന്‍ ഇന്ത്യന്‍ പേസര്‍ക്കൊപ്പമുള്ള ഒരു അപൂര്‍വ ചിത്രവും പായല്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”ഞാന്‍ 2011 മുതല്‍ അഞ്ച് വര്‍ഷം ഇര്‍ഫാന്‍ പത്താനെ ഡേറ്റ് ചെയ്തു, തുടര്‍ന്ന് എല്ലാം അവസാനിച്ചു.

ഗൗതം ഗംഭീറും അക്ഷയ് കുമാറും എനിക്ക് പിന്നാലെയുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഇര്‍ഫാനെ മാത്രമാണ് സ്‌നേഹിച്ചത്. അവനല്ലാതെ മറ്റാരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ എല്ലാ കാര്യങ്ങളും ഇര്‍ഫാനോട് പങ്കുവച്ചിരുന്നു.

ഗൗതം ഗംഭീറില്‍ നിന്ന് എനിക്ക് ലഭിക്കുന്ന മിസ്ഡ് കോളുകള്‍ അദ്ദേഹത്തെ കാണിക്കുകയും ചെയ്യുമായിരുന്നു.” പായല്‍ ഒരു പോസ്റ്റില്‍ വ്യക്തമാക്കി. കാര്യങ്ങള്‍ അവിടേയും തീര്‍ന്നില്ല.

”ഗംഭീര്‍ വിളിക്കുന്ന കാര്യം ഇര്‍ഫാന് അത് നന്നായി അറിയാമായിരുന്നു, അവന്‍ എന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കും.

ഒരു ആഭ്യന്തര മത്സരത്തിനിടെ പൂനെയില്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ സഹോദരന്‍ യൂസഫ് പത്താന്‍, അന്ന് ഇര്‍ഫാന്റെ സഹതാരങ്ങളായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ മുന്നില്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു.

എന്നാല്‍ അക്ഷയ് കുമാര്‍ എന്നോട് മോശമായി പെരുമാറിയിട്ടില്ല. അദ്ദേഹം ഒരു വലിയ താരമാണ്. അതുകൊണ്ടുതന്നെ ഞാനദ്ദേഹത്തെ എപ്പോഴും ബഹുമാനിക്കും.” പായല്‍ പറഞ്ഞുനിര്‍ത്തി.

ഈ പറഞ്ഞ താരങ്ങളെയെല്ലാം പരിഹസിക്കാന്‍ വേണ്ടി മാത്രമാണ് പായല്‍ പുതിയ പോസ്റ്റുകളിട്ടതെന്നാണ് ആരാധകര്‍ പറയുന്നത്.

#Loved #only #IrfanPathan: #Gambhir's#missedcall #would #always #come; #Bollywood #actress #with #claim

Next TV

Related Stories
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

Sep 14, 2024 04:19 PM

#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

കഴിഞ്ഞൊരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ബാറ്റിങ്ങിന്‍റെ കരുത്താണ് വിഷ്ണു വിനോദ്. 2014-15 സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്‍റിലൂടെ...

Read More >>
#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

Sep 14, 2024 03:07 PM

#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

മൊ​റോ​ക്ക​ൻ മു​ൻ​നി​ര താ​രം നേ​ഹ സ​ദോ​യി, സ്പാ​നി​ഷ് ഫോ​ർ​വേ​ഡ് ജീ​സ​സ് ജി​മി​നെ​സ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ താ​രം അ​ല​ക്സാ​ണ്ട​ർ കോ​ഫ്...

Read More >>
#KeralaBlasters | ആവേശമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വടംവലി; തിരുവോണ ദിനത്തിൽ ആദ്യ മത്സരം

Sep 13, 2024 07:47 PM

#KeralaBlasters | ആവേശമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വടംവലി; തിരുവോണ ദിനത്തിൽ ആദ്യ മത്സരം

മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധകർക്കിടയിൽ മതിപ്പുണ്ടാക്കിയേ...

Read More >>
#ShreyasIyer | സണ്‍ഗ്ലാസ് ധരിച്ച് വൻ ആറ്റിറ്റ്യൂഡിൽ ക്രീസിലെത്തി, 7-ാം പന്തില്‍ ഡക്ക്; ശ്രേയസ് അയ്യര്‍ക്ക് ട്രോള്‍മഴ

Sep 13, 2024 03:15 PM

#ShreyasIyer | സണ്‍ഗ്ലാസ് ധരിച്ച് വൻ ആറ്റിറ്റ്യൂഡിൽ ക്രീസിലെത്തി, 7-ാം പന്തില്‍ ഡക്ക്; ശ്രേയസ് അയ്യര്‍ക്ക് ട്രോള്‍മഴ

ബാറ്റിങ്ങിനിടെ ആരുംതന്നെ സണ്‍ഗ്ലാസ് ധരിക്കുന്ന പതിവില്ല. പ്രത്യേകിച്ചും ഹെല്‍മറ്റ്...

Read More >>
#KochiBlueTigers | തെറ്റായ നോ-ബോള്‍ തീരുമാനത്തിനെതിരെ പരാതി നല്‍കി കൊച്ചി ബ്ലൂടൈഗേഴ്‌സ്

Sep 12, 2024 12:36 PM

#KochiBlueTigers | തെറ്റായ നോ-ബോള്‍ തീരുമാനത്തിനെതിരെ പരാതി നല്‍കി കൊച്ചി ബ്ലൂടൈഗേഴ്‌സ്

ഇത്തരം പ്രവണതകള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അനുവദിക്കാനാവില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുംവരെ ഇത്തരത്തിലുള്ള പരാതികള്‍...

Read More >>
Top Stories