#CRICKET | ഇംഗ്ലണ്ട്, ഓസീസ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

#CRICKET | ഇംഗ്ലണ്ട്, ഓസീസ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു
Dec 2, 2023 10:49 AM | By Vyshnavy Rajan

മുംബൈ : (www.truevisionnews.com)  ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്‍റി 20കള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ടീമില്‍ മലയാളി താരം മിന്നു മണി ഇടംപിടിച്ചു.

നിലവില്‍ ഇന്ത്യന്‍ വനിതാ എ ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ് മിന്നു മണി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ 2023 ഡിസംബര്‍ 6, 9, 10 തിയതികളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ട്വന്‍റി 20കള്‍ നടക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരങ്ങള്‍ തുടങ്ങുക.

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും എതിരായ ഓരോ ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും തന്നെയാണ് ഈ ടീമുകളെ നയിക്കുന്നതും.

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 2023 ഡിസംബര്‍ 14 മുതല്‍ 17 വരെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. ഡിസംബര്‍ 21 മുതല്‍ 24 വരെ വാംഖഡെയിലാണ് ഓസീസിന് എതിരായാ ടെസ്റ്റ് മത്സരം.

ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് ഇരു ടെസ്റ്റുകളും തുടങ്ങുക. ഓസീസിന് എതിരായ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.

ഇന്ത്യന്‍ വനിതാ ടെസ്റ്റ് സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍) ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ്മ, ദീപ്‌തി ശര്‍മ്മ, യസ്‌തിക ഭാട്ട്യ (വിക്കറ്റ് കീപ്പര്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), സ്നേഹ് റാണ, ഷുഭാ സതീഷ്, ഹര്‍ലീന്‍ ഡിയോള്‍, സൈക ഇഷ്ഖ്, രേണുക സിംഗ് താക്കൂര്‍, തിദാസ് സദ്ദു, മേഘ്‌ന സിംഗ്, രാജേശ്വരി ഗെയ്‌ക്‌വാദ്, പൂജ വസ്‌ത്രകര്‍.

ഇന്ത്യന്‍ വനിതാ ട്വന്‍റി 20 സ്ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍) ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ്മ, ദീപ്‌തി ശര്‍മ്മ, യസ്‌തിക ഭാട്ട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്കാ പാട്ടില്‍, മന്നത് കശ്യപ്, സൈക ഇഷ്‌ഖ്, രേണുക സിംഗ് താക്കൂര്‍, തിദാസ് സദ്ദു, പൂജ വസ്‌ത്രകര്‍, കനിക അഹൂജ, മിന്നു മണി.

#CRICKET #India #Women's #squad #England #Aus #series #announced

Next TV

Related Stories
#INDvSL | സൂര്യയ്ക്ക് കീഴിൽ ഇന്ത്യ; ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം ഇന്ന്

Jul 27, 2024 12:31 PM

#INDvSL | സൂര്യയ്ക്ക് കീഴിൽ ഇന്ത്യ; ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം ഇന്ന്

ലോകകപ്പ് തോൽവിക്ക് ശേഷം ശ്രീലങ്കയും ഇടക്കാല പരിശീലകൻ സനത് ജയസൂര്യയുടെ ശിക്ഷണത്തിലാണ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. ബാറ്റർ ചരിത്...

Read More >>
#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

Jul 26, 2024 12:12 PM

#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും...

Read More >>
#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

Jul 24, 2024 08:47 AM

#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ...

Read More >>
#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

Jul 22, 2024 03:08 PM

#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ...

Read More >>
#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

Jul 20, 2024 07:53 PM

#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ഷൊയ്ബ് ബഷീറും രണ്ട് വിക്കറ്റ് വീതം...

Read More >>
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
Top Stories