#IPL | ഐപിഎല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1,166 താരങ്ങള്‍; 830 ഇന്ത്യന്‍ താരങ്ങളും 336 വിദേശ താരങ്ങളും

#IPL | ഐപിഎല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1,166 താരങ്ങള്‍; 830 ഇന്ത്യന്‍ താരങ്ങളും 336 വിദേശ താരങ്ങളും
Dec 2, 2023 09:38 AM | By Vyshnavy Rajan

മുംബൈ : (www.truevisionnews.com) 2024 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1,166 താരങ്ങള്‍. 830 ഇന്ത്യന്‍ താരങ്ങളും 336 വിദേശ താരങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തത്.

212 പേര്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചപ്പോള്‍ 909 പേര്‍ അണ്‍ക്യാപ്ഡ് ഗണത്തില്‍പ്പെടുന്നവരാണ്. അസോസിയേറ്റ് രാജ്യങ്ങളിലെ 45 താരങ്ങളും ലേലത്തിന് രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. ഡിസംബര്‍ 19ന് ദുബായില്‍ വച്ചാണ് ലേലം നടക്കുക.

പതിനേഴാം സീസണ്‍ ഐപിഎല്‍ മാര്‍ച്ച് പകുതിയോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ താരലേലത്തിനായി ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടിക്ക് രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ഇന്ത്യയില്‍ നിന്ന് ഹര്‍ഷല്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കേദാര്‍ ജാദവ്. ഓസ്‌ട്രേലിയയുടെ ഏഴ് താരങ്ങള്‍ രണ്ട് കോടി രൂപ അടിസ്ഥാന വിലയായി രജിസ്റ്റര്‍ ചെയ്തു. നായകന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, സീന്‍ അബോട്ട് എന്നിവരാണ് ഓസീസ് താരങ്ങള്‍.

ഇംഗ്ലണ്ടിന്റേയും ഏഴ് താരങ്ങള്‍ ലിസ്റ്റില്‍ ഉണ്ട്. ഹാരി ബ്രൂക്ക്, ടോം ബാന്റണ്‍, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ് എന്നിവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

ദക്ഷിണാഫ്രിക്കയുടെ മൂന്ന് താരങ്ങളാണ് രണ്ട് കോടി പ്രൈസ് ടാഗില്‍ വരുന്നത്. ലോകകപ്പില്‍ ഉജ്ജ്വല പ്രകടനം നടത്തിയ ജെറാള്‍ഡ് കോട്‌സീയ, റീലി റൂസോ, വാന്‍ ഡെര്‍ ഡുസന്‍.

ന്യുസീലന്‍ഡിന്റെ ലോക്കി ഫെര്‍ഗുസന്‍, ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസ്, ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍, അഫ്ഗാന്‍ താരം മുജീബ് റഹ്‌മാന്‍ എന്നിവരും അടിസ്ഥാന വിലയായി രണ്ട് കോടിയാണ് ഇട്ടിരിക്കുന്നത്.

ഒന്നര കോടി അടിസ്ഥാന വിലയുള്ള താരങ്ങളെ നോക്കാം. അഫ്ഗാന്‍ താരം മുഹമ്മദ് നബി, ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍, ഇംഗ്ലണ്ട് താരം ഡേവിഡ് മലാന്‍, ന്യുസീലന്‍ഡ് താരങ്ങളായ കോറി ആന്‍ഡേഴ്‌സന്‍, കോളിന്‍ മണ്‍റോ, ജിമ്മി നീഷം, ടിം സൗത്തി, ശ്രീലങ്കയുടെ ഹസരങ്ക, വീന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഈ ലിസ്റ്റില്‍പ്പെടുന്നവരാണ്.

ന്യൂസിലന്‍ഡിന്റെ ലോകകപ്പ് സെന്‍സേഷന്‍ രചിന്‍ രവീന്ദ്ര ഒന്നര കോടിയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. താരത്തെ ആര്‍സിബി നോട്ടമിടുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു.

#IPL #1,166 #players #registered #IPL #starauction #830 #Indianplayers #336 #foreignplayers

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories