# T20series | റായ്പൂരില്‍ അനായാസ ജയം! ഓസീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

# T20series | റായ്പൂരില്‍ അനായാസ ജയം! ഓസീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
Dec 1, 2023 10:42 PM | By VIPIN P V

റായ്പൂര്‍: (www.truevisionnews.com) ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്.

റായ്പൂര്‍, ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന നാലാം ടി20യില്‍ 20 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. റിങ്കു സിംഗാണ് (29 പന്തില്‍ 46)) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.


മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഓസീസിന്റെ തുടക്കം തന്നെ പാളി. 52 റണ്‍സിനിടെ അവര്‍ക്ക് മൂന്ന വിക്കറ്റുകള്‍ നഷ്ടമായി. ജോഷ് ഫിലിപ് (8), ട്രാവിസ് ഹെഡ് (31), ആരോണ്‍ ഹാര്‍ഡി (8) എന്നിവരാണ് പുറത്തായത്.

പിന്നീട് ബെന്‍ മക്‌ഡെര്‍മോട്ട് (19) - ടിം ഡേവിഡ് (19) സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മക്‌ഡെര്‍മോട്ടിനെ ബൗള്‍ഡാക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ടിം ഡേവിഡിനെ ദീപക് ചാഹറും തിരിച്ചയച്ചു.

മാത്യൂ ഷോര്‍ട്ടും (22) ചാഹറിന്റെ മുന്നില്‍ കീഴടങ്ങി. ബെന്‍ ഡ്വാര്‍ഷിസിനെ (1) ആവേഷ് ഖാന്‍ ബൗള്‍ഡാക്കിയതോടെ ഓസീസിന്റെ കാര്യത്തില്‍ തീരുമാനമായി.

മാത്യു വെയ്ഡ് (36) പൊരുതി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ക്രിസ് ഗ്രീന്‍ (1) വെയ്ഡിനൊപ്പം പുറത്താവാതെ നിന്നു.

#Easy #win #Raipur! #India #won # T20series #against #Aussies

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories