#neymar | ഓൺലി ഫാൻസ് മോഡലുമായുള്ള ചാറ്റിങ് പുറത്ത്; നെയ്മറും കാമുകി ബ്രൂണ ബിയാൻകാർഡിക്കും വേർപിരിഞ്ഞു

#neymar | ഓൺലി ഫാൻസ് മോഡലുമായുള്ള ചാറ്റിങ് പുറത്ത്; നെയ്മറും കാമുകി ബ്രൂണ ബിയാൻകാർഡിക്കും വേർപിരിഞ്ഞു
Nov 30, 2023 05:36 PM | By Athira V

ബ്രസീൽ സൂപ്പർ താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാൻകാർഡിക്കും വേർപിരിഞ്ഞു. ബ്രൂണ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒക്ടോബർ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെൺകുഞ്ഞ് പിറന്നിരുന്നു. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2018-ൽ നെയ്മറും ബ്രൂണയും വേർപിരിഞ്ഞിരുന്നു. എന്നാൽ 2022-ൽ ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു.

‘ഞാൻ ഇപ്പോൾ റിലേഷൻഷിപ്പിൽ അല്ല. ഞാനും നെയ്മറും തമ്മിൽ ഇപ്പോൾ മാവിയുടെ മാതാപിതാക്കൾ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇതോടുകൂടി അവസാനിക്കുന്നുവെന്ന് കരുതുന്നു’ എന്ന് ബ്രൂണ കുറിച്ചു. മാവി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് രണ്ട് മാസം പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കെയാണ് ബ്രൂണോ തന്റെ തീരുമാനം വ്യക്തമാക്കിയത്.

2012-ൽ റിയോ കാർണിവലിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. മുൻകാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തിൽ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.

#neymar #splitsup #with #bruna #biancardi

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News