(www.truevisionnews.com) ഭൂമിയിലെ ഓക്‌സിജൻ വൈകാതെ തീര്‍ന്നുപോകും പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നത്...!
ഭൂമിയുടെ അന്തരീക്ഷത്തില്‍ 21 ശതമാനം ഓക്‌സിജനാണ്. ഏതാണ്ട് നാലര മില്യണ്‍ വര്‍ഷം മുൻപ് ഭൂമി രൂപംകൊണ്ടപ്പോള്‍ അന്തരീക്ഷം ഇങ്ങനെയൊന്നുമായിരുന്നില്ല.
നീരാവി, മീഥേൻ, കാര്‍ബണ്‍ ഡയോക്‌സൈഡ് എന്നിവയായിരുന്നു അന്ന് അന്തരീക്ഷത്തില്‍ കൂടുതല്‍. പിന്നീട് വര്‍ഷങ്ങളോളം അസഹനീയമായ അന്തരീക്ഷത്തില്‍ നിന്നാണ് ഒടുവില്‍ അന്തരീക്ഷത്തില്‍ ഓക്‌സിജനുണ്ടായത് പിന്നാലെ ജീവനും.
എന്നാല്‍ എന്നും ഭൂമിയില്‍ ജീവൻ നിലനിര്‍ത്തുന്ന ഓക്‌സിജന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ദി നേച്ചര്‍ എന്ന സയൻസ് സൈറ്റില്‍ പുറത്തുവന്നിരിക്കുന്ന പഠനം അനുസരിച്ച് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാകും ഭൂമിയിലെ അന്തരീക്ഷം അത്തരത്തില്‍ മാറുക. എന്നാല്‍ ആ മാറ്റം വന്നുചേരുമ്പോള്‍ അത് ഉടനെ തന്നെ എത്തും.
ഗ്രേറ്റ് ഓക്‌സിഡേഷൻ ഇവന്റ് എന്ന 2.4 ബില്യണ്‍ വര്‍ഷം മുൻപ് ഉണ്ടായ അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. സൗരയൂഥത്തിന് പുറത്ത് മനുഷ്യര്‍ക്ക് വാസയോഗ്യമായ ഗൃഹങ്ങള്‍ക്കായി പഠനം തുടരുന്നതിനിടെയാണ് ഭൂമിയില്‍ തന്നെ സംഭവിക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷകര്‍ വെളിപ്പെടുത്തിയത്.
ഓക്‌സിജനില്‍ ഇന്നുള്ളതിലും ദശലക്ഷക്കണക്കിന് അളവില്‍ കുറവുണ്ടാകുമെന്ന് ജോര്‍ജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്രിസ് റെയ്‌ൻഹാര്‍ഡ് പറയുന്നു.
ഭൂമിയുടെ മാതൃകയുണ്ടാക്കി ഗവേഷകര്‍ സൂര്യന്റെ വെളിച്ചത്തിന്റെ മാറ്റവും കാര്‍ബണ്‍ ഡയോക്‌സൈഡിലെ അളവിലെ മാറ്റവും പഠിച്ചു, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവിലെ കുറവ് വിശദമായി പരിശോധിച്ചു.
ഇത് അളവില്‍ കുറയുമ്പോള്‍ സസ്യങ്ങള്‍ക്ക് പ്രകാശസംശ്ളേഷണം നടത്താൻ സാധിക്കാതെ വരും. അത് സസ്യങ്ങളുടെ എണ്ണം കുറയ്‌ക്കും അതിനര്‍ത്ഥം ഓക്‌സിജനും കുറയും എന്നുതന്നെ.
#oxygen #Earth'soxygen #soon #runout #Know #information #found #researchers #study