#hospitals | സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

#hospitals | സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Nov 21, 2023 03:58 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. തൃശൂര്‍ എഫ്.എച്ച്.സി മാടവന 98% സ്കോറും കാസര്‍ഗോഡ് എഫ്.എച്ച്.സി ബെള്ളൂര്‍ 87% സ്കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.

കൂടുതല്‍ ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കോട്ടയം എഫ്.എച്ച്.സി വെളിയന്നൂര്‍ 86% സ്‌കോറും, മലപ്പുറം എഫ്.എച്ച്.സി അമരമ്പലം 84% സ്‌കോറും, തൃശൂര്‍ യു.പി.എച്ച്.സി പോര്‍ക്കളങ്ങാട് 92% സ്‌കോറും, കാസര്‍ഗോഡ് എഫ്.എച്ച്.സി ചിറ്റാരിക്കല്‍ 87% സ്‌കോറും നേടി പുന:അംഗീകാരം നേടി.

ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 73 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു.

5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 115 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ ദേശീയ ലക്ഷ്യ അംഗീകാരവും നേടിയിട്ടുണ്ട്.

#hospitals #Nationalqualityrecognition #6 #more #hospitals #state

Next TV

Related Stories
#kidnapcase |  മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്

Dec 1, 2023 02:59 PM

#kidnapcase | മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്

പുറത്ത് വിട്ട രേഖാ ചിത്രത്തിലൊന്ന് നേഴ്സിംഗ് തട്ടിപ്പിനിരയായ സ്ത്രീയുടേതെന്നും...

Read More >>
#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

Dec 1, 2023 01:44 PM

#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ്...

Read More >>
#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Dec 1, 2023 01:14 PM

#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്ണവാണ്...

Read More >>
#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും

Dec 1, 2023 12:37 PM

#LionsClub | ലയൺസ് ക്ലബ് സമൂഹ വിവാഹം ഞായറാഴ്ച; 12 വനിതകൾ സുമംഗലികളാകും

നിരാലംബരായ പെൺകുട്ടികളുടെ ഭാവി ജീവിതം സുരക്ഷിത കരങ്ങളിലേക്ക്...

Read More >>
Top Stories