#YuzvendraChahaL | ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കും പരിഗണിച്ചില്ല; യുസ്‌വേന്ദ്ര ചാഹലിന്റെ പ്രതികരണം പുറത്ത്

#YuzvendraChahaL | ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കും പരിഗണിച്ചില്ല; യുസ്‌വേന്ദ്ര ചാഹലിന്റെ പ്രതികരണം പുറത്ത്
Nov 21, 2023 01:25 PM | By Vyshnavy Rajan

മുംബൈ : (www.truevisionnews.com) ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഒഴിവാക്കിയതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കും യുസ്‌വേന്ദ്ര ചാഹലിനെ പരിഗണിക്കാതെ സെലക്ടര്‍മാര്‍.

ഇന്നലെ രാത്രി പത്ത് മണിയോടെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വന്നതിന് പിന്നാലെ എക്സില്‍(മുമ്പ് ട്വിറ്റര്‍) സന്തോഷിക്കുന്ന സ്മൈലി മാത്രം പോസ്റ്റ് ചെയ്താണ് ചാഹല്‍ പ്രതികരിച്ചത്.

ലോകകപ്പില്‍ കളിച്ച മൂന്ന് താരങ്ങള്‍ക്കൊഴികെ ബാക്കിയെല്ലാ താരങ്ങള്‍ക്കും വിശ്രമം അനുവദിക്കുകയും യുവതാരങ്ങളെ ടീമിലെടുക്കുകയും ചെയ്തിട്ടും ചാഹലിനെ സെലക്ടര്‍മാര്‍ ഇത്തവണയും പാടെ അവഗണിച്ചിരുന്നു.

ലോകകപ്പിലെ ഇന്ത്യയുടെ പല മത്സരങ്ങളും കാണാന്‍ ചാഹല്‍ ഭാര്യ ധനശ്രീക്കൊപ്പം സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ വിജയത്തിനുശേഷം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി ചാഹല്‍ വിരാട് കോലി അടക്കമുള്ള താരങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെ ടീമില്‍ നിന്നൊഴിവാക്കുന്നതെല്ലാം ഇപ്പോള്‍ ശീലമായെന്നും ഇതെല്ലാം ഇപ്പോള്‍ ജീവിതത്തിന്‍റെ ഭാഗമാണെന്നും ചാഹല്‍ വിസ്‌ഡന് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് പ്രതികരിച്ചിരുന്നു

. ഏഷ്യാ കപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സൂര്യന്‍ ഒരുനാള്‍ കാര്‍മേഘത്തിന്‍റെ മറനീക്കി പുറത്തുവരുന്ന ചിരിക്കുന്ന സ്മൈലി ഇട്ടാണ് ചാഹല്‍ പ്രതികരിച്ചത്.

2022ലെ ടി20 ലോകകപ്പില്‍ ചാഹലിനെ 15 അംഗ ടീമിലെടുത്തിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയില്ല.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചാഹലിന് ലോകകപ്പിനോ ഏഷ്യാ കപ്പിനോ ഉള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടിയില്ല.

2021ലെ ടി20 ലോകകപ്പ് ടീമിലും ചാഹലിനെ പരിഗണിച്ചിരുന്നില്ല. പകരം വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു സെലക്ടര്‍മാര്‍ അവസരം നല്‍കിയത്.

#YuzvendraChahaL #not #considered #squad #T20series #Australia #YuzvendraChahal's #response #out

Next TV

Related Stories
നിധീഷിന് അഞ്ച് വിക്കറ്റ്, രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മു കശ്മീർ എട്ടിന് 228 റൺസെന്ന നിലയിൽ

Feb 8, 2025 10:05 PM

നിധീഷിന് അഞ്ച് വിക്കറ്റ്, രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മു കശ്മീർ എട്ടിന് 228 റൺസെന്ന നിലയിൽ

അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡിയുടെ ബൌളിങ് മികവാണ് കേരളത്തിന് മുൻതൂക്കം...

Read More >>
വതുവയ്പ്പില്‍ ശിക്ഷിക്കപ്പെട്ട ശ്രീശാന്ത്  കളിക്കാരുടെ സംരക്ഷകനാകേണ്ട -കെ.സി.എ

Feb 7, 2025 01:55 PM

വതുവയ്പ്പില്‍ ശിക്ഷിക്കപ്പെട്ട ശ്രീശാന്ത് കളിക്കാരുടെ സംരക്ഷകനാകേണ്ട -കെ.സി.എ

കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷാനെതിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ...

Read More >>
സെഞ്ച്വറിക്കരികിൽ വീണ് ശുഭ്മാൻ ഗിൽ; അർധസെഞ്ച്വറിയുമായി ശ്രേയസും അക്‌സറും,ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

Feb 6, 2025 09:43 PM

സെഞ്ച്വറിക്കരികിൽ വീണ് ശുഭ്മാൻ ഗിൽ; അർധസെഞ്ച്വറിയുമായി ശ്രേയസും അക്‌സറും,ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക്...

Read More >>
 ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക്  വര്‍മ്മയെ നിയമിച്ചു

Feb 5, 2025 08:05 PM

ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു

എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക്...

Read More >>
പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

Feb 3, 2025 07:46 PM

പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ്...

Read More >>
Top Stories