#CRICKET | ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

#CRICKET | ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
Nov 21, 2023 11:53 AM | By Vyshnavy Rajan

(www.truevisionnews.com) ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ രണ്ട് അൺക്യാപ്ഡ് ഓൾറൗണ്ടർമാർ ഇടം നേടി.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഡിസംബർ 3 നാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം.

ഷെർഫെയ്ൻ റൂഥർഫോർഡും മാത്യു ഫോർഡുമാണ് ടീമിൽ ഇടംനേടിയ ഓൾറൗണ്ടർമാർ. ഷായ് ഹോപ് വീണ്ടും ടീമിനെ നയിക്കും. അൽസാരി ജോസഫാണ് പുതിയ വൈസ് ക്യാപ്റ്റൻ.

പരിചയസമ്പന്നരായ വിക്കറ്റ് കീപ്പർ/ബാറ്റ്‌സ്മാൻ ഷെയ്ൻ ഡൗറിച്ച്, ഓപ്പണർ ജോൺ യോഹാൻസ് ഒട്ട്‌ലി എന്നിവർ ടീമിൽ തിരിച്ചെത്തി. നിക്കോളാസ് പൂരനും ജേസൺ ഹോൾഡറും ഇല്ലാതെയാണ് വിൻഡീസ് ഇറങ്ങുന്നത്.

പൂരൻ ടി20 ക്കും, ഹോൾഡർ ടെസ്റ്റ് ക്രിക്കറ്റിനും മുൻഗണന നൽകുന്നുവെന്ന കാരണം പറഞ്ഞാണ് ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

ഡിസംബർ 3, 6 തീയതികളിൽ ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് മത്സരങ്ങൾ. ഡിസംബർ 9 ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിലാണ് അവസാന മത്സരം.

#CRICKET | West Indies squad announced for ODI series against England

Next TV

Related Stories
#T20 |  ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്‍റി 20 ഇന്ന് റായ്‌പൂരിൽ

Dec 1, 2023 07:42 AM

#T20 | ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്‍റി 20 ഇന്ന് റായ്‌പൂരിൽ

റായ്‌പൂരില്‍ ആറരയ്‌ക്ക് ടോസ് വീഴും. നാലാം ടി20 ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് സൂര്യകുമാര്‍ യാദവും സംഘവും...

Read More >>
#FIFA | ഫിഫ റാങ്കിംഗില്‍ ബ്രസീലിന് കനത്ത തിരിച്ചടി; ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

Nov 30, 2023 09:21 PM

#FIFA | ഫിഫ റാങ്കിംഗില്‍ ബ്രസീലിന് കനത്ത തിരിച്ചടി; ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ബ്രസീല്‍ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക്...

Read More >>
#IndiaSquad | ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഏകദിന ടീമില്‍

Nov 30, 2023 09:20 PM

#IndiaSquad | ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഏകദിന ടീമില്‍

ഓസീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും ഇന്ത്യന്‍...

Read More >>
#RahulDravid | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ടുകൾ തള്ളി രാഹുൽ ദ്രാവിഡ്

Nov 30, 2023 08:46 PM

#RahulDravid | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ടുകൾ തള്ളി രാഹുൽ ദ്രാവിഡ്

രണ്ട് വർഷം കൂടെ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ബിസിസിഐ ഇന്നലെ ഔദ്യോ​ഗികമായി...

Read More >>
#T20 |  ക്രിക്കറ്റ് ലോകത്ത് ചരിത്ര നിമിഷം; ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉ​ഗാണ്ട

Nov 30, 2023 08:36 PM

#T20 | ക്രിക്കറ്റ് ലോകത്ത് ചരിത്ര നിമിഷം; ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉ​ഗാണ്ട

നമീബിയ ആണ് ആഫ്രിക്കയിൽ നിന്ന് ലോകകപ്പിനെത്തുന്ന മറ്റൊരു ടീം. സിംബാബ്‌വെയ്ക്ക് ലോകകപ്പ് യോ​ഗ്യത നേടാൻ...

Read More >>
Top Stories