ആലപ്പുഴ: (truevisionnews.com) മെത്തഫിറ്റമിനും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ.

അമ്പലപ്പുഴ മുല്ലാത്ത് വളപ്പ് റഹിമ മൻസിലിൽ ഹംസയുടെ മകൻ ബാദുഷയാണ് (24) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ബാദുഷയ്ക്കും സഹോദരൻ മാഹീനും (27) എതിരെ കേസെടുത്തു.
മാഹിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി. എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന 7.9 ഗ്രാം മെത്താഫിറ്റമിൻ, 20 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തിയത്.
#Excise #arrests #youth #methamphetamine #ganja.
